ADVERTISEMENT

കോട്ടയം ∙ ഒന്നര വർഷം മുൻപ് ഒരു ആന നടന്നുപോയ വഴിയിലെ കിണർ നന്നാക്കിയെടുത്തത് 6 മാസം മുൻപ്. പനച്ചിക്കാട് നെല്ലിക്കൽ കുഴിമറ്റം ഭാഗത്തു തടി പിടിക്കാൻ കൊണ്ടുവന്ന കല്യാണിയെന്ന പിടിയാനയാണ് ഇടഞ്ഞ് പറമ്പുകളിലൂടെ പാഞ്ഞത്. ഓടിയെത്തിയ ആന സീതാമണിയമ്മയുടെ വീട്ടുമുറ്റത്തു വന്നു.

മുന്നിൽക്കണ്ട കിണറിനു മുകളിലൂടെ ചാടിക്കടക്കാൻ ആന ശ്രമിച്ചപ്പോൾ ചുറ്റുമതിൽ ഇടിഞ്ഞു. പിൻകാലുകൾ ഒഴികെ ശരീരത്തിന്റെ പകുതിയും തുമ്പിക്കൈയും മുഖവുമടക്കം കിണറ്റിനുള്ളിലേക്കു വീഴുന്നതുപോലെ കുടുങ്ങി. ആനയെ കയറ്റിയെങ്കിലും കിണർ ഇടിഞ്ഞു, പൈപ്പുകൾ പൊട്ടി. മോട്ടറും പമ്പും കിണറ്റിൽ വീണു.

എല്ലാം ശരിയാക്കാമെന്നു പഞ്ചായത്തും പൊലീസും ആനക്കാരുമൊക്കെ ഉറപ്പു പറഞ്ഞെങ്കിലും ഒരു വർഷത്തേക്ക് ഒന്നും നടന്നില്ല. വീട്ടുകാർ കോടതിയെ സമീപിച്ചതോടെ 6 മാസം മുൻപ് ആനയുടമ ചുറ്റുമതിൽ കെട്ടിക്കൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com