ADVERTISEMENT

പ്രളയത്തിൽ തകർന്ന ഏന്തയാർ–മുക്കുളം പാലം പുനർനിർമിക്കാൻ നടപടിയില്ല. കോട്ടയം–ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം 2021ലെ പ്രളയത്തിലാണു തകർന്നത്. താൽക്കാലിക നടപ്പാലം വഴിയാണ് ഇപ്പോൾ യാത്ര. വാഹനങ്ങൾ ആറ്റിൽ റോഡ് വെട്ടി കടത്തിവിടുന്നു. പക്ഷേ, ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ ഇതു നടക്കില്ല. ഇൗ വർഷവും ഇതേ ദുരിതയാത്ര തന്നെ തുടരണോ എന്നാണു നാട്ടുകാരുടെ ചോദ്യം.

കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളുടെ പരിധിയിലുള്ള പാലം ഇടുക്കി ജില്ലയിലെ മുക്കുളം, ഉറുമ്പിക്കര, വെംബ്ലി, വടക്കേമല തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന വഴിയായിരുന്നു. ഇപ്പോൾ ഇളംകാട്, കൂട്ടിക്കൽ വഴി ചുറ്റിയാണു പ്രധാന റോഡിൽ എത്തുന്നത്. പാലം നിർമാണത്തിന് ഉടൻ നടപടിയുണ്ടാകുമെന്നു പ്രഖ്യാപിക്കുന്നതല്ലാതെ പാലം വരുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com