ADVERTISEMENT
കോട്ടയം∙ കുരുന്നുകളുടെ തെളിഞ്ഞ പുഞ്ചിരിയാൽ സ്കൂളുകൾ വീണ്ടും സജീവമായി. അമ്പരപ്പോടെയും ചിണുങ്ങിയും എത്തിയ കുരുന്നുകളെ മധുരം നൽകി അധ്യാപകർ സ്വീകരിച്ചു. അണിഞ്ഞൊരുങ്ങിയാണ് കുട്ടികളെല്ലാം ആദ്യദിനം സ്കൂളിൽ എത്തിയത്. മഴമാറി നിന്നതോടെ ആദ്യദിനം ആസ്വദിക്കാൻ കുട്ടികൾക്ക് സാധിച്ചു.
ചിരിപാഠം... കുട്ടികൾക്ക് ഇനി പുതിയ ക്ലാസ് മുറി.പുതിയ കൂട്ടുകാർ.ചങ്ങാത്തത്തിനു ഇരട്ടി മധുരം. പുതിയ അധ്യന വർഷാരംഭത്തോടനുബന്ധിച്ച് ഇന്നലെ പാമ്പാടിയിലെ വിവിധ സ്കൂളുകളിൽ എത്തിയ കുട്ടികളുടെ സന്തോഷം. ചിത്രങ്ങൾ : അഭിജിത്ത് രവി ∙ മനോരമ
ദീപങ്ങൾ സാക്ഷി: പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികൾ അക്ഷരദീപം തെളിച്ചപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
സ്കൂൾ പ്രവേശനോത്സവ ദിനമായ ഇന്നലെ പാമ്പാടി പങ്ങട ഗവ. എൽപി സ്കൂളിൽ എത്തിയ വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കുശലം പറഞ്ഞ് ചിരിക്കുന്നു. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
ഒരു ഒന്നാം തരം ചിരി: പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസിലെ ചേച്ചിയുടെ ഇരിപ്പിടത്തിലേക്ക് അമ്മയെ വിട്ട് അനുജത്തി ഓടിയെത്തിയപ്പോൾ ചേച്ചിയുടെ സന്തോഷം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
കൂകി...പായും തീവണ്ടി… പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികൾ അക്ഷരദീപം തെളിച്ചശേഷം ഒന്നാം ക്ലാസിലേക്ക് നിരനിരയായി പോകുന്ന കുട്ടികൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
പെരുമാതുറ ഗവ.എൽപി സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ആനപ്പുറത്തക്ഷരം!! ഇന്ന് ക്ലാസിലെത്തുന്ന കുട്ടികളെ സ്വീകരിക്കാനായി ബോർഡിൽ മനോഹരവാക്യം കുറിച്ചിടുന്ന അധ്യാപിക. മാമ്മൂട് മദർ തെരേസാ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നിന്നാണ് ഇൗ കാഴ്ച. ചിത്രകലാധ്യാപകനായ ജുബിൻ ജോർജാണ് ബ്ലാക് ബോർഡിനെ, ശരീരം മുഴുവൻ അക്ഷരം നിറയുന്ന ആനയുടെ ചിത്രമാക്കി മാറ്റിയത്. ചിത്രം : റിജോ ജോസഫ് ∙ മനോരമ
പെരുമാതുറ ഗവ.എൽപി സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
പുസ്തകങ്ങൾ വർണക്കടലാസുകൾ കൊണ്ട് പൊതിയുന്ന തിരക്കിലാണ് അട്ടപ്പാടി കോഴിക്കുടം ഊരിലെ സഹോദരങ്ങളായ ഗൗരികയും എൻ.നിത്യയും. ഇന്ന് സ്കൂൾ തുറക്കുമ്പോൾ കോഴിക്കുടം ഊരിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുകയാണ് നിത്യ. സഹോദരി ഗൗരിക ചേച്ചിക്കൊപ്പം ഇന്ന് ആദ്യമായി എൽകെജിയിലും എത്തും. സ്കൂൾ ബാഗും യൂണിഫോമും സ്കൂളിൽ നിന്നു കിട്ടുന്നതിന്റെ സന്തോഷത്തിലാണ് ഈ കുരുന്നുകൾ. ചിത്രം : ഗിബി സാം ∙ മനോരമ
രണ്ടു മാസത്തെ അവധിക്കാലത്തിനു ശേഷം മൂന്നാം ക്ലാസ് വിദ്യാർഥി അമുതയും കൂട്ടുകാരും സ്കൂൾ തുറക്കുന്നതിന് ഒരു ദിവസം മുൻപു തന്നെ അട്ടപ്പാടി ആനവായ് ഊരിൽ നിന്നു ചിണ്ടക്കി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കു നടന്നു പോകുന്ന കാഴ്ചയാണിത്. 47 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേലെ ആനവായ് ഊരിലെ 25 കുട്ടികളും പ്രീമെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചാണു പഠിക്കുന്നത്. ആനവായ് ഊരിലെ കുട്ടികൾ തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും പാലക്കാട്ടെ വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായതിനാൽ മേഖലയിലെ കുട്ടികൾ പ്ലസ്ടു വരെ പഠിക്കുന്നുണ്ടെങ്കിലും ഉന്നത പഠനം നടത്താൻ പലർക്കും കഴിയുന്നില്ല. മേലെ ആനവായ് ഊരിൽ നിന്നു ബിരുദം നേടിയവരിൽ പലരും ജോലി കിട്ടാത്തതിനാൽ വനവിഭവ ശേഖരണത്തിലേക്കു തിരിയുന്നതും പതിവാണ്. ചിത്രം : ഗിബി സാം ∙ മനോരമ
പീച്ചി ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകൾ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
പീച്ചി ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവത്തിൽ ഒന്നാ ക്ലാസിലേക്കും നഴ്സറി ക്ലാസിലേക്കും എത്തിയ കുരുന്നുകളെ പൊന്നാട അണിയിച്ച് സ്വീകരിച്ചപ്പോൾ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വട്ടപ്പാറ ലൂർദ് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം നേടിയ അനന്യജിത്ത് അശ്വജിത്ത്,അനഘജിത്ത് , ആര്യജിത്ത് എന്നിവർ. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ ജിതിൻ ആശാദേവി ദമ്പതികൾക്ക് ഒറ്റ പ്രസവത്തിൽ ഉണ്ടായ നാലു മക്കളാണ് ഇവർ. ചിത്രങ്ങൾ : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com