മണർകാട് ∙ പഞ്ചായത്ത് ലിങ്ക് റോഡ് മുഖം മിനുക്കുന്നു. നാളുകളായി തകർന്നു കിടന്ന റോഡ് പൂർണമായി ടൈൽ പാകിയാണ് നവീകരണം. പഞ്ചായത്ത് ഫണ്ടിൽ നിന്നു 7 ലക്ഷം രൂപ ചെലവിലാണ് പണികൾ നടത്തുന്നത്. പണികൾ അവസാന ഘട്ടത്തിലാണ്. ബൈപാസ് റോഡിൽ നിന്നു മണർകാട് പഞ്ചായത്ത് , ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന ലിങ്ക് റോഡാണിത്.
ചെറു വാഹനങ്ങൾക്കു ബൈപാസ് പൂർണമായി ചുറ്റാതെ പഞ്ചായത്തിലേക്കു എത്താൻ ഉപകരിക്കുന്ന റോഡാണിത്. ഇതു വഴി നേരത്തെ ഭാര വാഹനങ്ങൾ കയറിയിറങ്ങി റോഡ് പൂർണമായി തകർന്നിരുന്നു. ടൈൽ പാകിയുള്ള നവീകരണത്തിനു ശേഷം ഇതുവഴി ഭാരവാഹനങ്ങൾ നിരോധിക്കും. കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചു ഭാരവാഹനങ്ങൾ കയറാതിരിക്കാൻ നടപടി സ്വീകരിക്കും.