
കോട്ടയം ∙ സംസ്ഥാനത്ത് ഏറ്റവുമധികം വേനൽമഴ ലഭിച്ചതു കാഞ്ഞിരപ്പള്ളിയിൽ. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം മാർച്ച് 1 മുതൽ മേയ് 31 വരെ 849.9 മില്ലീമീറ്റർ മഴയാണു കാഞ്ഞിരപ്പള്ളിയിൽ ലഭിച്ചത്. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ഈരാറ്റുപേട്ടയ്ക്കാണ്. 778.1 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തത്. ഈ കാലയളവിൽ സംസ്ഥാനത്തു 34% മഴ കുറവാണു ലഭിച്ചതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിൽ 24% മഴ കുറഞ്ഞു
മഴക്കണക്ക്
∙ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ: 359.1 മില്ലീമീറ്റർ
∙ ലഭിച്ച മഴ: 236.4 മില്ലീമീറ്റർ
∙ കുറവ്: 34 %
∙ ജില്ലയിൽ പ്രതീക്ഷിച്ച മഴ: 449.6 മില്ലീമീറ്റർ
∙ ലഭിച്ച മഴ: 343.7 മില്ലീമീറ്റർ
∙ കുറവ് : 24%
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച വേനൽമഴ (മില്ലീമീറ്ററിൽ)
∙ കാഞ്ഞിരപ്പള്ളി: 849.9
∙ ഈരാറ്റുപേട്ട: 778.1
∙ തീക്കോയി: 659
∙ പെരുന്തേനരുവി: 665.4
∙ ബോയ്സ് എസ്റ്റേറ്റ് 617.4
∙ മുണ്ടക്കയം: 600.4
∙ പാമ്പാടി: 378
∙ കോഴാ: 358.2
∙ പൂഞ്ഞാർ: 352.5
(മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള കണക്ക്, അവലംബം: ഐഎംഡി)