റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടുത്തറിയാം - മലയാള മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനത്തിലൂടെ

horizon-education-exhibition–kottayam
SHARE

ജോലിഭാരം കൂടുമ്പോൾ 'എന്നെപ്പോലൊരു ഞാൻ കൂടിയുണ്ടായിരുന്നെങ്കിൽ' എന്ന് ചിന്തിക്കാത്തവർ കുറവാണ്. ഇന്ന് നാം കാണുന്ന ടെക്നോളജികൾ എല്ലാം ചിന്തകളിൽ നിന്നു തന്നെ ഉരുത്തിരിഞ്ഞു വന്നവയാണ്. ഇതേ ചിന്താശേഷിയെ നിർമിക്കാൻ ആയാലോ..? അതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി എന്നത് ഹ്യൂമൻ ഇന്റലിജൻസിനെ നിർമിക്കാനുള്ള ഒരു ശ്രമമാണ്. കംപ്യൂട്ടർ ശൃംഖലകളിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ എത്തിക്കുമ്പോൾ സാങ്കേതികവിദ്യയുടെ അതിനൂതന വശങ്ങളിലേക്ക് സഞ്ചരിക്കാനാവും. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ നിങ്ങളുടെ അഭിരുചി തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനായി മലയാള മനോരമയുടെ വിദ്യാഭ്യാസ പ്രദർശനത്തിലൂടെ അവസരമൊരുങ്ങുകയാണ്.

മലയാള മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി ദുബായ്, യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്നൊരുക്കുന്ന സൗജന്യ റോബോട്ടിക്ക് വർക്ക്ഷോപ്പ് 2023 ജൂൺ 7 രാവിലെ 11ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും. യുണീക് വേൾഡ് റോബോട്ടിക്സിലെ സീനിയർ റോബോട്ടിക്സ് എൻജിനീയർ അഖില ആർ ഗോമസ് വർക്ക്ഷോപ്പിന് നേതൃത്വം വഹിക്കും.

പ്രായോഗിക പരിശീലന അടിസ്ഥാനത്തിലുള്ള വർക്ക്ഷോപ്പിലേക്ക് റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് STEM.org (യുഎസ്എ), യുണീക് വേൾഡ് റോബോട്ടിക്സ് (ദുബായ്) എന്നിവർ സംയുക്തമായി നൽകുന്ന സർട്ടിഫിക്കറ്റ് ലഭ്യമാകും. നിങ്ങളുടെ അവസരം ഉറപ്പാക്കാൻ http://bit.ly/mmhorizon23 എന്ന ലിങ്കിൽ ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ആയി 9633350153 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Email: support@uniqueroboticsedu.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS