ADVERTISEMENT

അരുവിത്തുറ∙ ലോക ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ക്ഷീരകർഷകർക്കും ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കുമായി സെമിനാർ സംഘടിപ്പിക്കുന്നു. അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ടമെന്റിന്റെ ആഭിമുഖ്യത്തിൽ "സുരക്ഷിതവും ശാസ്ത്രീയവുമായ പാൽ സംഭരണം " എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. 

ജൂൺ 7 ന് രാവിലെ 11 മണിക്ക് നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും. സെമിനാർ പൂർണ്ണമായും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്. സെമിനാറിൽ സംബന്ധിക്കുന്നതിനായി ബന്ധപ്പെടുക Mob: 9495558054.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com