ADVERTISEMENT

കോട്ടയം ∙ നഗരസഭാ പരിധിയിലെ ശുദ്ധജല വിതരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അമൃത് 2.0 പദ്ധതിയുടെ ഭാഗമായി 49 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെയും നഗരസഭയുടെയും വിഹിതം ചേർത്താണു പദ്ധതി നടപ്പാക്കുക. വിഷയം ചർച്ച ചെയ്യാനായി നാളെ 11ന് അടിയന്തിര കൗൺസിൽ യോഗം ചേരും. പദ്ധതി നടത്തിപ്പിന് അമൃത് മിഷൻ ഡയറക്ടർ, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എന്നിവരുമായി നഗരസഭ കരാർ ഒപ്പിടും. പഴയ നഗരസഭ പ്രദേശങ്ങൾ, കുമാരനല്ലൂർ, നാട്ടകം വാർഡുകൾ എന്നിങ്ങനെ സ്ഥലങ്ങൾ മൂന്നായി തിരിച്ചാണു പദ്ധതി നടപ്പാക്കുക. 

ഇതോടൊപ്പം പൊതുജനങ്ങൾക്ക് ഉപയോഗയോഗ്യമാകുന്ന കുളങ്ങൾ, തോടുകൾ തുടങ്ങിയവ നന്നാക്കാനും അടുത്തഘട്ടത്തിൽ അമൃത് പദ്ധതിയിൽ കഴിയും. ജലസ്രോതസ്സുകൾ നന്നാക്കുന്നതിനൊപ്പം ഇവയുടെ പരിസരം സൗന്ദര്യവൽക്കരിക്കുന്നതിനും പദ്ധതിയുണ്ട്. നഗരസഭ പിഎംഎവൈ ലൈഫ് പദ്ധതി ഒന്നു മുതൽ 6 വരെയുള്ള പ്രോജക്ടുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ ഇതുവരെ ഭവന നിർമാണം ആരംഭിക്കാത്ത ഗുണഭോക്താക്കളെ ഒഴിവാക്കി പുതിയ പട്ടിക തയാറാക്കും. ഇതും അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.amruth-2.0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com