ADVERTISEMENT

അധ്യാപക ഒഴിവ്: കോട്ടയം ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. 12ന് 11ന് സ്കൂളിൽ അഭിമുഖം നടത്തും.

അഭിമുഖം 20ന്

കോട്ടയം ∙ എംജി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പുതുതായി തുടങ്ങുന്ന എംഎസ്ഡബ്ല്യു റഗുലർ കോഴ്‌സിലേക്ക് കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ ജൂലൈ 4നു നടത്താനിരുന്ന അഭിമുഖം ഈ മാസം 20 നടക്കും. 0481– 2731580.

റിസർച് ഫെലോ

കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ ഒരു റിസർച് പ്രോജക്ടിൽ ജൂനിയർ റിസർച് ഫെലോ ആയി താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബയോടെക്നോളജി, അഗ്രികൾചർ, ബോട്ടണി, മൈക്രോബയോളജി എന്നീ വിഷയങ്ങളിലേതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദം, എം ടെക്. പ്രായം: 30. അവസാന തീയതി: 23. വിവരങ്ങൾക്ക്: www.rubberboard.org.in

യോഗാ പരിശീലനം

തെള്ളകം ∙ മാനവികം സോഷ്യൽ ഫൗണ്ടേഷൻ തെള്ളകം യോഗാ ഹാളിൽ 12 മുതൽ ഒരാഴ്ചക്കാലം സൗജന്യ യോഗാ പരിശീലനം നൽകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പരിശീലനം. ഫോൺ 9495314391

ഡിപ്ലോമ കോഴ്സ്

കോട്ടയം ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഒരുവർഷ സൗജന്യ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.   എസ്എസ്എൽസി/വിഎച്ച്എസ്‌സി ആണു യോഗ്യത. 30നകം അപേക്ഷിക്കണം. ഫോൺ: 9447216520., വെബ്സൈറ്റ്: ihm.fkha.in

‌മരങ്ങൾ മുറിക്കണം

അതിരമ്പുഴ ∙മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വസ്തു ഉടമ തന്നെ അടിയന്തരമായി മുറിച്ച് മാറ്റണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും വസ്തു ഉടമ തന്നെ ആയിരിക്കും ഉത്തരവാദിയെന്നും പഞ്ചായത്ത് 

സെക്രട്ടറി അറിയിച്ചു.അപേക്ഷ ക്ഷണിച്ചു

അതിരമ്പുഴ∙  ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ സേനയിൽ പ്രവർത്തിക്കുന്നതിനായി വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 16നു  3 വരെ അപേക്ഷ സ്വീകരിക്കും.

ബോർഡുകൾ നീക്കണം

കോട്ടയം ∙ ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് പാലങ്ങളിൽ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവർ 7 ദിവസത്തിനകം അവ നീക്കം ചെയ്യണം. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

സർട്ടിഫിക്കറ്റ് വിതരണം 15ന്

കോട്ടയം ∙ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള സെന്റ് ജോസഫ് സിജിഎച്ച്എസ്, എംടിഎസ്എച്ച്എസ്എസ്, ഗവ.മോഡൽ എച്ച്എസ്എസ്, മൗണ്ട് കാർമൽ ജിഎച്ച്എസ്എസ് എന്നീ കെ–ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ 2022 ഒക്ടോബറിലും മുൻ വർഷങ്ങളിലും പരീക്ഷയെഴുതി വിജയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ 15ന് വിതരണം ചെയ്യും. രാവിലെ 10.30 മുതൽ 4.30 വരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിലാണ് വിതരണം.ഹാൾ ടിക്കറ്റുമായി എത്തണം.

അഭിമുഖം  12നും 13നും

താഴത്തുവടകര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി വിഷയത്തിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം യഥാക്രമം 12നും 13നും  10.30ന് സ്കൂൾ ഓഫിസിൽ നടക്കും.

അഭിമുഖം 13ന്

തലവടി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (ജൂനിയർ) കെമിസ്ട്രി തസ്തികയിലേക്ക് നിയമനത്തിനായി (ദിവസ വേതന അടിസ്ഥാനത്തിൽ) 13ന് 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ : 6238549688.

അഭിമുഖം 12ന്

കുറിച്ചി ∙ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ്, ട്രേഡ്സ് മാൻ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി (ദിവസ വേതന അടിസ്ഥാനത്തിൽ) 12ന്  10.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡേറ്റയുമായി എത്തണം. ഫോൺ : 0481 2723092, 9447714418.

എൽഎൽബി

കാണക്കാരി ∙ സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര ബിഎ എൽഎൽബി (ഓണേഴ്സ്), ബികോം എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0481 2531644, 9884155900.

റിസർച് ഫെലോ

കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ ഒരു റിസർച് പ്രോജക്ടിൽ ജൂനിയർ റിസർച് ഫെലോ ആയി താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബയോടെക്നോളജി, അഗ്രികൾചർ, ബോട്ടണി, മൈക്രോബയോളജി എന്നീ വിഷയങ്ങളിലേതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദം, എം ടെക്. പ്രായം: 30. അവസാന തീയതി: 23. വിവരങ്ങൾക്ക്: www.rubberboard.org.in

ഗ്രാമസഭ നാളെ

മണർകാട് ∙ പഞ്ചായത്ത് 11ാം വാർഡ് ഗ്രാമസഭ കുറ്റിയക്കുന്ന് സൺഡേ സ്കൂളിൽ നാളെ  11ന് നടത്തുമെന്നു വാർഡ് അംഗം ബിനു രാജു അറിയിച്ചു.

മണർകാട് . പഞ്ചായത്ത് 16ാം വാർഡ് ഗ്രാമസഭ നാളെ 4ന് കണിയാംകുന്ന് ഇൻഫന്റ് ജീസസ് സ്കൂളിൽ നടത്തുമെന്നു പഞ്ചായത്ത് അംഗം മറിയാമ്മ തോമസ് അറിയിച്ചു. 

വീടുകൾ രൂപമാറ്റം വരുത്തിയ വിവരം അറിയിക്കണം

വെള്ളൂർ ∙ പഞ്ചായത്ത് പരിധിയിൽ പഞ്ചായത്ത് അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ വീടുകളുടെ വിവരങ്ങൾ ഫോറം നമ്പർ 9 ബിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ അറിയിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി.

പിഴപ്പലിശ 30 വരെ ഒഴിവാക്കി

വെള്ളൂർ ∙ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പ്രകാരം വസ്തുനികുതി കുടിശികയുടെ പിഴപ്പലിശ 30 വരെ ഒഴിവാക്കി. 30നു ശേഷം കുടിശിക തുകയുടെ പിഴപ്പലിശ ഒരു ശതമാനത്തിൽ നിന്നും 2ശതമാനമായി വർധിപ്പിച്ചു. എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

തേനീച്ച വളർത്തൽ പരിശീലനം

കുറവിലങ്ങാട് ∙ കാർഷിക ഉൽപാദക സമിതിയുടെ നേതൃത്വത്തിൽ കർഷക സമൃദ്ധി മാർക്കറ്റിൽ തേനീച്ച വളർത്തൽ, തേനിൽ നിന്നു മൂല്യവർധിത ഉൽപന്ന നിർമാണം തുടങ്ങിയവയിൽ പരിശീലനം നൽകും. ക്ലാസുകൾ, കൃഷി പരിചയം, പ്രായോഗിക പരിശീലനം, കൃഷിസ്ഥലം സന്ദർശനം എന്നിവ പരിശീലനത്തിന്റെ ഭാഗമാണ്. നാളെ 10നു പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്യും. ഫോൺ: 98478 68053.

ഗ്രാമസഭ 

കോതനല്ലൂർ ∙ മാഞ്ഞൂർ പഞ്ചായത്ത് 9ാം വാർഡ്  ഗ്രാമസഭ ഇന്നു 10.30ന് ഇമ്മാനുവൽസ് എൽപി സ്കൂളിൽ ചേരുമെന്ന് പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ അറിയിച്ചു.

ചാമക്കാല ∙ മാഞ്ഞൂർ പഞ്ചായത്ത് 13ാം വാർഡ് ഗ്രാമസഭ നാളെ 2ന് പി.എ.ചോതി സാംസ്കാരിക നിലയത്തിൽ ചേരുമെന്ന് പഞ്ചായത്തംഗം മിനി സാബു അറിയിച്ചു.

മരങ്ങൾ മുറിക്കണം 

എലിക്കുളം∙ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ സ്വന്തം ചെലവിൽ മുറിച്ചുനീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു ഉടമസ്ഥർ ഉത്തരവാദികളാകുമെന്നും ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം

തീക്കോയി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 8ാം ക്ലാസിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 70125 05263.

അപകടകരമായ മരങ്ങൾ മുറിക്കണം

തിടനാട് ∙ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ ഭൂമിയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും ഉടമസ്ഥർ തന്നെ അടിയന്തരമായി മുറിച്ചുമാറ്റണമെന്നു സെക്രട്ടറി അറിയിച്ചു. അല്ലാതെയുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉടമസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

പിഴപ്പലിശ ഒഴിവാക്കി

തിടനാട് ∙ കെട്ടിട നികുതി കുടിശികയ്ക്കു 30 വരെ പിഴപ്പലിശ ഒഴിവാക്കി. നികുതി കുടിശികയുള്ളവർ അവസരം പ്രയോജനപ്പെടുത്തണമെന്നു സെക്രട്ടറി അറിയിച്ചു.

അറ്റൻഡർ ഒഴിവ്

രാമപുരം ∙ അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഒഴിവുള്ള അറ്റൻഡർ / കലക്‌ഷൻ ഏജന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 20 വരെ നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 94475 71608.

വൈദ്യുതി മുടക്കം

നീണ്ടൂർ ∙ കുട്ടോമ്പുറം, തൊടുക, അറക്കൽ, ശാസ്താങ്കൽ, പാലത്തുരുത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ∙ അമലഗിരി, കളമ്പുകാട്ടുമല, ഷാപ്പുംപടി, കൊട്ടാരമ്പലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ∙ മക്രോണി നമ്പർ 1, 2, താമരശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ∙ പണ്ടകശാലക്കടവ്, വള്ളിക്കാവ്, പെരുന്ന വെസ്റ്റ്, ആവണി, ഷൈനി, പാലാത്ര ബിഎസ്എൻഎൽ, മധുമൂല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ∙ മലകുന്നം നമ്പർ 1, ആനക്കുഴി നമ്പർ 1, ഇളങ്കാവ് നമ്പർ 1, ഇളങ്കാവ് നമ്പർ 2, അമ്പലക്കോടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

രാമപുരം ∙ ഇടിയനാൽ, കുറിഞ്ഞി പള്ളി, കുറിഞ്ഞി പ്ലൈവുഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ‍ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി ∙ മാർമല ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ∙ ക്രഷർ, സബ് സ്റ്റേഷൻ ഭാഗം, ക്രീപ്മിൽ, കൊണ്ടൂർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com