ADVERTISEMENT

കറുകച്ചാൽ‌ ∙ നെടുംകുന്നം, കറുകച്ചാൽ മേഖലയിൽ വീണ്ടും മുഴക്കമുണ്ടായതായി പ്രദേശവാസികൾ. ഇന്നലെ പുലർച്ചെ 2.16നും 7.15നും രാത്രി 10.43നും  ഭൂമിക്കടിയിൽ നിന്നു, സെക്കൻഡുകൾ നീണ്ട  മുഴക്കവും പ്രകമ്പനവും ഉണ്ടായി. കഴിഞ്ഞ ദിവസം മുഴക്കവും പ്രകമ്പനവും ഉണ്ടായ പ്രദേശങ്ങളിൽ തന്നെയാണ് വീണ്ടും.

നെടുംകുന്നം പഞ്ചായത്തിലെ തൊട്ടിക്കൽ, പുതുപ്പള്ളിപ്പടവ് ഭാഗത്തെ 3 വീടുകൾക്ക് വിള്ളലുണ്ടായി. തൊട്ടിക്കൽ ഭാസ്കരൻ, പി.വി.ജോസഫ്, പൊന്നമ്മ ശിവദാസ് എന്നിവരുടെ വീടുകൾക്കും തൊട്ടിക്കൽ യുവധാര ക്ലബ്ബിന്റെ ഭിത്തിക്കും വിള്ളലുണ്ടായി. അസി.ജിയോളജിസ്റ്റ് എസ്.രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി 9.55നാണ് ആദ്യം ഭൂമികുലുക്കത്തിനു സമാനമായ മുഴക്കമുണ്ടായത്. വീണ്ടും കുലുക്കവും മുഴക്കവും ഉണ്ടായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

ഭൂമികുലുക്കമല്ല; മർദവ്യത്യാസമെന്ന് ജിയോളജി വകുപ്പ്

മുഴക്കവും പ്രകമ്പനവും ഭൂമികുലുക്കമല്ലെന്ന് ജിയോളജി വകുപ്പ്. ഭൂമിക്കടിയിലെ തട്ടുപാറകൾ നിറഞ്ഞ ഭാഗങ്ങളിലൂടെ വെള്ളം ഇറങ്ങുമ്പോൾ മർദത്തിൽ വ്യത്യാസം ഉണ്ടാകുമെന്നും ഇതിന്റെ ഭാഗമായി മുഴക്കവും പ്രകമ്പനവും ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. ഭൂഗർഭജലത്തിന്റെ മർദം മാറുന്നതനുസരിച്ച് ശബ്ദമുണ്ടാകുന്നതു സ്വാഭാവികമാണ്. 

കുലുക്കം അനുഭവപ്പെട്ട പ്രദേശങ്ങളിൽ മേൽ മണ്ണിനു കട്ടി കുറവായതിനാലാണു ഭൂകമ്പത്തിനു സമാനമായ മുഴക്കം വലിയ തോതിൽ അനുഭവപ്പെട്ടതെന്നാണ് ജിയോളജി വകുപ്പ് അധികൃതർ പറയുന്നത്.

English Summary: Unknown sound again heard at nedumkunnam and karukachal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com