ADVERTISEMENT

ഈരാറ്റുപേട്ട∙ കെഎസ്ആർടിസി സ്റ്റാൻഡിൽ ഒരുവേള ബഷീറിന്റെ ‘ബാല്യകാലസഖി’യും ബെന്യാമിന്റെ ‘ആടുജീവിത’വും മുഴങ്ങിയതോടെ യാത്രക്കാരും കഥകളുടെ ലോകത്തായി. വായനദിനത്തിൽ അൽമനാർ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കഥകൾ ഉറക്കെ വായിച്ചപ്പോൾ യാത്രക്കാർ കൗതുകം കൂറിയ കണ്ണുകളോടെ ചുറ്റും കൂടി. 

കൊച്ചുകൊച്ചു ചോദ്യങ്ങളിലൂടെ അവർ  മത്സരങ്ങളും നടത്തി. വിദ്യാർഥികളുടെ വേറിട്ട പരിപാടിയിൽ യാത്രക്കാരും പങ്കുചേർന്നു. വ്യത്യസ്ത പരിപാടികളുമായി സ്റ്റാൻഡിൽ നാട്ടുകാർക്ക് ഒപ്പമാണ് സ്കൂളിന്റെ വായന വാരാചരണം.നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ  സുഹൈൽ ഫരീദ് അധ്യക്ഷത വഹിച്ചു    കെഎസ്ആർടിസി കൺട്രോളിങ് ഓഫിസർ മാത്തുക്കുട്ടി, സ്കൂൾ വൈസ് ചെയർമാൻ കെ.കെ.എം.സാദിഖ്, പിടിഎ പ്രസിഡന്റ് അൻവർ അലിയാർ,മദർ പിടിഎ പ്രസിഡന്റ് റസീന ജാഫർ,വിദ്യാർഥികളായ ഫാത്തിമ ഹക്കീം, ഹിബ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com