ADVERTISEMENT

കോട്ടയം∙ ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഒരൂ കൂട്ടം ഡോക്ടർമാർ. 2001 തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ ഒരുകൂട്ടം ഡോക്ടർമാർ ഇതുസംബന്ധിച്ചു നടത്തിയ സർവേയും ശ്രദ്ധേയമാകുന്നു. ഡോക്ടർമാർക്കെതിരേയുള്ള ആക്രമണങ്ങൾ പ്രതിവർഷം വർധിച്ചു വരുന്നതായും കേരളത്തിൽ അതിന്റെ തോത് വളരെയേറെയാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു. 

 

survey
ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചു – സർവേ റിപ്പോർട്ട്

2001 ബാച്ചിലെ 158 ഡോക്ടർമാർക്കിടെയിലാണ് സർവേ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇവരിൽ അഞ്ചു േപരിൽ രണ്ടു പേർ വീതം വിവിധ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന 55% പേർ ആക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോൾ കേരളത്തിൽ അത് 82% ആണ്. സർക്കാർ ആശുപത്രികളിലാണ് ആക്രമണ തോത് കൂടുതൽ. 84% പേർ ആക്രമണങ്ങൾക്ക് വിധേയരാകുന്നു. സ്വകാര്യ മേഖലയിൽ ഇത് 68% ആണ്. 

 

ഈ ആക്രമണങ്ങൾ ഡോക്ടർമാരിൽ മാനസിക സംഘർഷം, ജോലിയിൽ സംതൃപ്തിക്കുറവ്, മടുപ്പ്, കൂടുതൽ റിസ്കുള്ള കേസുകൾ കൈകാര്യം ചെയ്യാൻ മടി എന്നിവയ്ക്കെല്ലാം കാരണമാകുന്നതായും സർവേ വെളിപ്പെടുത്തുന്നു. ആതുര ശുശ്രൂഷാ രംഗത്തേക്ക് അടുത്ത തലമുറയെ പറഞ്ഞുവിടാൻ തന്നെ പലരും മടിക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളിലെ സുരക്ഷാ സംവിധാനം ശക്തമാക്കുക, പൊലീസ് ഇടപെടൽ ശക്തമാക്കുക, ഡോക്ടർ-രോഗി അനുപാതം ക്രമമാക്കുക തുടങ്ങിയ നിർദേശങ്ങളും ഇതിന് പ്രതിവിധിയായി അവർ നിർദേശിക്കുന്നു. ജൂലൈ 29, 30 തീയതികളിൽ 2001 ബാച്ചുകാരുടെ സംഗമം നടത്തുന്നതിന് മുന്നോടിയായാണ് സർവേ നടത്തിയത്.

 

English Summary: Violence against Doctors- Insights from a Survey among a cohort of doctors who joined for MBBS in the year 2001 at Government Medical College Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com