ADVERTISEMENT
വൈക്കം ∙ കയർ മേഖലയിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് എഐടിയുസി ടിവിപുരം പഞ്ചായത്ത് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികൾക്ക് നിത്യേന ജോലിയും കൂലിയും നൽകി വന്നിരുന്ന കയർ സംഘങ്ങൾ പ്രതിസന്ധി നേരിടുകയാണ്. സംഘങ്ങൾക്ക് വർക്കിങ് ക്യാപ്പിറ്റൽ നൽകണമെന്നും, നിർമാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക തീർത്തു നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ടിവിപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ഓമനക്കുട്ടന്റെ അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തകരെ ബികെഎംയു സംസ്ഥാന സെക്രട്ടറി പി.സുഗതൻ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ അനുമോദിച്ചു. എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഡി.രഞ്ജിത് കുമാർ, മണ്ഡലം പ്രസിഡന്റ് ഡി.ബാബു, സെക്രട്ടറി പി.എസ്.പുഷ്കരൻ, സിപിഐ മണ്ഡലം അസി. സെക്രട്ടറി പി.പ്രദീപ്, കെ.വി.പ്രസന്നൻ, എം.എസ്.രാമചന്ദ്രൻ, എസ്.ബിജു, ബി.സദാനന്ദൻ, ആർ.ശശീന്ദ്രൻ, പി.ആർ.നടരാജപണിക്കർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എൻ.അശോകൻ (പ്രസിഡന്റ്), പി.ആർ.നടരാജ പണിക്കർ, ജീനാ തോമസ് (വൈസ് പ്രസിഡന്റുമാർ), കെ.വി.പ്രസന്നൻ (സെക്രട്ടറി), ആർ.ശശീന്ദ്രൻ, മംഗളൻ (ജോയിന്റ് സെക്രട്ടറിമാർ), പി.ഓമനക്കുട്ടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com