അൽഫോൻസാമ്മ സുവിശേഷത്തിന്റെ ഹൃദയം മനസ്സിലാക്കിയവൾ: മാർ തോമസ് തറയിൽ
Mail This Article
ഭരണങ്ങാനം ∙ വിശ്വാസത്തിൽ ധീരതയോടെ നിന്നാൽ സഹനങ്ങൾ മഹത്വത്തിനുള്ള വഴികളാക്കി മാറ്റാൻ കഴിയുമെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് തീർഥാടന കേന്ദ്രത്തിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.മാറ്റപ്പെടാത്ത വേദനകളിലും മഹത്വത്തിന്റെ കിരീടമുണ്ടെന്ന സത്യം അൽഫോൻസാമ്മ തിരിച്ചറിഞ്ഞു. ബലഹീനരിൽ ഈശോയുടെ മുഖം ദർശിച്ചതിനാൽ അൽഫോൻസാമ്മ കരുത്തയാണ്.
അൽഫോൻസാമ്മ സുവിശേഷത്തിന്റെ ഹൃദയം മനസ്സിലാക്കിയവളാണ്. പീഡനങ്ങളും ക്ലേശങ്ങളും കൊണ്ട് ക്രിസ്ത്യാനിയെ തളർത്താൻ കഴിയില്ലെന്നും മാർ തോമസ് തറയിൽ പറഞ്ഞു.ഫാ.ജോസഫ് ചൂരക്കൽ, ഫാ.ജോസഫ് ആട്ടാങ്ങാട്ടിൽ, ഫാ.ഡിൻസൻ നരിത്തുരുത്തേൽ എന്നിവർ സഹകാർമികരായി. ഫാ.ജോസഫ് തോട്ടത്തിൽ, ഫാ.ജിബിൻ ജോർജ് ആനിത്തോട്ടത്തിൽ, ഫാ.ജോർജ് പൂനാട്ട്, ഫാ.ക്രിസ്റ്റി പന്തലാനിക്കൽ, ഫാ.ജോസ് കുഴിഞ്ഞാലിൽ, ഫാ.തോമസ് വാലുമ്മേൽ എന്നിവർ കുർബാന അർപ്പിച്ചു.
തിരുനാൾ ഇന്ന്
രാവിലെ 11.30നു കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഫാ.ടോം ജോസ് മാമലശേരിൽ, ഫാ.മാത്യു തയ്യിൽ എന്നിവർ സഹകാർമികരാകും. 5.30-ഫാ.ജോസഫ് ഏഴുപറയിൽ, 6.45-ഫാ.കുര്യാക്കോസ് വട്ടമുകളേൽ, 8.30-ഫാ.തോമസ് പൈങ്ങോട്ട്, 2.30-ഫാ.തോമസ് ഓലായത്തിൽ, 5.00-ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, 7:00-ഫാ.മാത്യു കദളിക്കാട്ടിൽ.