ADVERTISEMENT

പുതുപ്പള്ളി ∙ ‘അയാൾക്കു തുല്യമയാളു തന്നെ... പകരമില്ല  മറ്റൊരാൾ’ – ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വെൺമണി സുരേഷ് എഴുതി വച്ച കവിതയാണ്. ‘ഞങ്ങൾ നീലഗിരി ജില്ലയിലെ ഊട്ടിയിൽ നിന്നു വരികയാണ്. അങ്ങയോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണു ഞങ്ങൾ വന്നത്’ – നീലഗിരിയിൽ നിന്നുവന്ന ബേബിയും പത്രോസും ബിനുവും അവിടെ എഴുതി വച്ചു. 

ഒട്ടേറെ കവിതകൾ, നിവേദനങ്ങൾ, ചിത്രങ്ങൾ, പൂക്കൾ… പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ 22–ാം ദിനത്തിലും ആൾക്കൂട്ടത്താൽ സജീവം. ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കു മരണമില്ലെന്നു വിളിച്ചോതുന്നതാണു കല്ലറയിലെ ഓരോ ദൃശ്യങ്ങളും. മെഴുകുതിരികളും പൂക്കളുമായി എത്തുന്നവരും ഒട്ടേറെ. പുതുപ്പള്ളി പള്ളിയിൽ പ്രത്യേകമായി തയാറാക്കിയ കല്ലറയിലാണ് ഉമ്മൻ ചാണ്ടിയെ അടക്കിയത്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

സംസ്കാരത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളിലെ സന്ദർശനങ്ങൾക്കു ശേഷവും വീണ്ടും വീണ്ടും കല്ലറയിലേക്ക് ആളൊഴുകുകയാണ്. സാധാരണക്കാർ മുതൽ സമൂഹത്തിലെ വിവിധ മേഖലകളിലെ ഉന്നതർ വരെ എത്തിക്കൊണ്ടിരിക്കുന്നു.  ട്രാവൽ ഏജൻസികൾ ദൂരെ ജില്ലകളിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കു പാക്കേജ് യാത്ര വരെ സംഘടിപ്പിക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ കുടുംബവും എല്ലാ ദിവസവും കല്ലറയിൽ എത്തുന്നുണ്ട്. സന്ദർശകർ ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെക്കണ്ട് അവരുടെ സ്നേഹം അറിയിച്ചാണു മടങ്ങുന്നത്. ഇന്നലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്തും കല്ലറയിൽ തിരക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പു തീയതിയുടെ പ്രഖ്യാപനം വന്ന ശേഷം മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി പള്ളിയിലും കല്ലറയിലും എത്തി.

English Summary: Oommen Chandy's tomb to figure in spiritual circuit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com