ADVERTISEMENT

കോട്ടയം ∙ വസ്ത്രവൈവിധ്യങ്ങളും മനോഹരമായ ആഭരണങ്ങളും രുചിയൂറും വിഭവങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി ‘നിറങ്ങൾ’ പ്രദർശന, വിൽപന മേള ശ്രദ്ധേയമായി. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കസ്തൂർബാ സോഷ്യൽ വെൽഫെയർ സെന്റർ ഹോട്ടൽ ഐഡയിലെ അപ്പോളോ ഹാളിലാണു പ്രദർശനം സംഘടിപ്പിച്ചത്. രേണു ജേക്കബ് ഉപ്പൂട്ടിൽ ഉദ്ഘാടനം ചെയ്തു.

ഹാൻഡ് മെയ്ഡ് ആഭരണങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ഭക്ഷണസാധനങ്ങൾ, ഹോം ഡെക്കറുകൾ തുടങ്ങിയവ മേളയിൽ തിളങ്ങി. പ്രദർശനത്തിൽ നിന്നുള്ള വരുമാനം കസ്തൂർബാ സോഷ്യൽ വെൽഫെയർ സെന്ററിന്റെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. 1958ൽ കോട്ടയത്തു പ്രവർത്തനം ആരംഭിച്ച കസ്തൂർബാ സോഷ്യൽ വെൽഫെയർ സെന്റർ അവശതയനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com