ADVERTISEMENT

കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് ഇന്ന് ഒരു മാസം. 30–ാം ഓർമദിനത്തിലെ പ്രത്യേക പ്രാർഥനകൾ ഇന്നു രാവിലെ പുതുപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മുഖ്യകാർമികത്വം വഹിക്കും.40–ാം ഓർമദിനം 26നാണ്. അന്നും പള്ളിയിലും കല്ലറയിലും പ്രത്യേക പ്രാർഥനകൾ‌ നടക്കും. 41–ാം ഓർമദിനം 27നു തിരുവനന്തപുരത്തെ വസതിയിൽ ആചരിക്കും. ഇതോടെയാണു മരണാനന്തരച്ചടങ്ങുകളുടെ ഭാഗമായുള്ള പ്രാർഥനകൾ പൂർണമാകുന്നത്. 

അതുവരെ പുതുപ്പള്ളി പള്ളിയിൽ എല്ലാ ദിവസവും പ്രത്യേക കുർബാന നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 18നു പുലർച്ചെ 4.25ന് ബെംഗളൂരുവിലാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com