‘ഇനിയും അണയാത്ത കനലുകൾ’, തെരുവു നാടകവുമായി അർച്ചന വിമൻസ് സെന്റർ

Mail This Article
×
ഏറ്റുമാനൂർ∙ അർച്ചന വിമൻസ് സെന്ററും ഏറ്റുമാനൂരപ്പൻ കോളജ് സോഷ്യൽവർക്ക് വിഭാഗവും ചേർന്നു ‘ഇനിയും അണയാത്ത കനലുകൾ’ എന്ന തെരുവ് നാടകം നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർധിച്ചു വരുന്ന അരുംകൊലകൾക്കും അതിക്രമങ്ങൾക്കുമെതിരെ ജനമനസാക്ഷി ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് തെരുവ് നാടകം അവതരിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ നാടകം അവതരിപ്പിച്ച കുട്ടികൾ കാണികളുടെ പ്രശംസ ഏറ്റുവാങ്ങി.
മുനിസിപ്പൽ കൗൺസിലർ സന്തോഷ് കോട്ടയം ഗാന്ധി സ്‌ക്വയറിൽ സമാപനസന്ദേശം നൽകി. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസിയാമ്മ മാത്യു, കോഓർഡിനേറ്റർ റെവ. റെജി എന്നിവർ നേതൃത്ത്വം നൽകി. ജിബിൻ ജോഷി, പ്രഫസർ സാറ, പ്രദീപ്, സഭാഷ്, ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.