150 വിദ്യാർഥികളുടെ മെഗാ തിരുവാതിര
Mail This Article
ചങ്ങനാശ്ശേരി∙ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ചു മെഗാ തിരുവാതിര നടത്തി. വിവിധ മൽസരങ്ങളും നടന്നു. 5 മുതൽ 10 വരെ ക്ലാസുകളിലെ 150 വിദ്യാർഥിനികളാണ് മെഗാ തിരുവാതിരയിൽ അണിനിരന്നത്. ഒരാഴ്ചയോളം ചിട്ടയായ പരിശീലനം നേടിയാണ് വിദ്യാർഥിനികൾ തിരുവാതിര അവതരിപ്പിച്ചത്.
മുനിസിപ്പൽ ചെയർപഴ്സൺ ബീനാ ജോബി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് സിസ്റ്റർ ധന്യ തെരെസ് സമ്മാനങ്ങൾ വിതരണം ചെയ്തു. മാനേജർ സിസ്റ്റർ സൂസൻ റോസ് അധ്യക്ഷത വഹിച്ചു.
കാനറാ ബാങ്ക് മാനേജർ സ്മിനു ദാസ് സ്കോളർഷിപ്പ് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ജോൺ ജോർജ്, വർഗീസ് ആന്റണി, ഷൈനികുട്ടി ജോസഫ്, ആശ ജോസ്, ബിന്ദു. കെ.ജെ, ജോസ്കുട്ടി. എം.ജെ, ലാലമ്മ ജോസഫ്, സിജി ജോസഫ്, സിസ്റ്റർ അനുപ, സിസ്റ്റർ റാണി റോസ്, ഷാലറ്റ് പി. സെബാസ്റ്റ്യൻ, സ്റ്റെഫി സോജി എന്നിവർ പ്രസംഗിച്ചു.