ADVERTISEMENT

കോട്ടയം ∙ പുതുപ്പള്ളിയിലെ പ്രചാരണച്ചൂടിലേക്ക് ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ആർദ്ര സ്മരണകളുമായി കെപിസിസി സംസ്കാര സാഹിതിയുടെ ഹ്രസ്വചിത്രം ‘ ആൾമരം ’ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. ഓണവുമായി ബന്ധപ്പെട്ട സ്മൃതികളിലൂടെ അമ്മൂമ്മയും കൊച്ചുമക്കളും ഐതിഹ്യ കഥകൾ പങ്കിടുന്നതിന്റെ പശ്ചാത്തലത്തിലാണ് നാലുമിനിറ്റുള്ള ഹ്രസ്വചിത്രമൊരുക്കിയിരിക്കുന്നതെന്ന് സംസ്കാര സാഹിതി ചെയർമാൻ ആന്റോ ജോസഫ് പറഞ്ഞു.

രാജു ഏബ്രഹാം സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ജിന്റോ മുറിയങ്കരയുടേതാണ്. സംസ്കാര സാഹിതിയുടെ ബാനറിൽ സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സജൻ കളത്തിലാണു ക്യാമറ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com