ADVERTISEMENT

കോട്ടയം ∙ സിഎംഎസ് കോളജ് ക്യാംപസിൽ ഇന്നു മുതൽ സൈക്കിൾ മണിമുഴക്കം. ക്യാംപസിനെ കാർബൺ മുക്തമാക്കി സൂക്ഷിക്കുക, ആരോഗ്യശീലം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സൈക്കിൾ ചവിട്ടുന്നത് പ്രോത്സാഹിപ്പിക്കുന്ന ക്യാംപസ് വീൽസ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. ക്യാംപസിനുള്ളിൽ പരമാവധി യാത്ര സൈക്കിളിലാക്കുകയാണ് ലക്ഷ്യം. അച്ചായൻ ഗോൾഡ്സ് ഉടമ ടോണി വർക്കിച്ചൻ ഉദ്ഘാടനം ചെയ്യും.

ലൈബ്രറി, ഫുഡ് കോർട്ട്, ഗ്രേറ്റ് ഹാളിന് സമീപം എന്നിവിടങ്ങളിൽ ഇന്നു മുതൽ സൈക്കിളുകൾ വയ്ക്കും. തുടക്കത്തിൽ 25 സൈക്കിളുകളാണ് വയ്ക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ എത്തിക്കും. സ്വകാര്യ സംരംഭകരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 40 ഏക്കർ വിസ്തൃതിയുള്ള ക്യാംപസിൽ അകലെയുള്ള ഡിപ്പാർട്മെന്റുകളും ലൈബ്രറിയും ഫുഡ് കോർട്ടും ഒക്കെ തമ്മിൽ ഒരു കിലോമീറ്ററിലധികം ദൂരമുണ്ട്.

വിദ്യാർഥികൾക്കും അധ്യാപകർക്കുമെല്ലാം എളുപ്പത്തിൽ ഇവിടേക്ക് എത്താൻ സൈക്കിൾ ഉപകരിക്കും. ക്യാംപസിന് പുറത്തേക്ക് സൈക്കിൾ കൊണ്ടുപോകാൻ അനുവദിക്കില്ല. ക്രമേണ ക്യാംപസിൽ മറ്റ് വാഹനങ്ങൾ അനുവദിക്കാതിരിക്കുന്നതും ആലോചനയിലുണ്ടെന്നും വിദേശ ക്യാംപസുകളിൽ മിക്കയിടത്തും ഈ പദ്ധതിയുണ്ടെന്നും പ്രിൻസിപ്പൽ ഡോ.വർഗീസ് സി. ജോഷ്വ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com