ADVERTISEMENT

പാലാ∙ മുൻ നഗരസഭാധ്യക്ഷയും റിട്ട. കോളജ് അധ്യാപികയുമായ പ്രഫ. സെലിൻ റോയി (63) നടനചാരുതയോടെ അരങ്ങിലെത്തി.   ടൗൺ ഹാളിൽ ഭരതനാട്യ അരങ്ങേറ്റത്തിനു കാഴ്ചക്കാരായി നൂറുകണക്കിനാളുകൾ എത്തി. അധ്യാപന രംഗത്തും രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന പ്രഫ.സെലിൻ റോയി ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ശേഷം വെറുതെയിരിക്കാൻ കൂട്ടാക്കിയില്ല. നൃത്ത-സംഗീത വിദ്യാലയമായ രാഗമാലികയിൽ കഴിഞ്ഞ 5 വർഷമായി പരിശീലനം നടത്തി വരികയായിരുന്നു.   നൃത്ത അധ്യാപിക പുഷ്പ രാജുവിന്റെ ശിഷണത്തിലായിരുന്നു പരിശീലനം. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ 33 വർഷം അധ്യാപികയായി സേവനം ചെയ്തു. 

2010 മുതൽ 10 വർഷം നഗരസഭ 17ാം വാർഡ് കൗൺസിലറായിരുന്നു. 2018ൽ നഗരസഭാധ്യക്ഷയായി. 2022 ൽ അണ്ണാമല സർവകലാശാലയിൽ നിന്നു നൃത്തത്തിൽ ബിരുദാനന്തര ബിരുദം, മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് എന്നിവ നേടി. ഭരതനാട്യകച്ചേരിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം മിയ നിർവഹിച്ചു. രാജു ഡി. കൃഷ്ണപുരം അധ്യക്ഷത വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com