ഉമ്മൻ ചാണ്ടിയുടെ വാക്ക് നിറവേറ്റി യൂസഫലി; എറികാട് ഗവ. സ്കൂളിന് രണ്ടു ബസുകൾ

  എറികാട് ഗവ. യുപി സ്കൂളിന് എം.എ.യൂസഫലി നൽകിയ ‌സ്കൂൾ ബസുകളുടെ താക്കോൽ  ചാണ്ടി ഉമ്മൻ എംഎൽഎ സ്കൂൾ പ്രധാനാധ്യാപിക പി.ബിന്ദുവിനും വിദ്യാർഥികൾക്കും കൈമാറുന്നു. ലുലു ഗ്രൂപ്പ് സിഒഒ രജിത്ത് രാധാകൃഷ്ണൻ, മീഡിയ കോ ഓർഡിനേറ്റർ എൻ.ബി.സ്വരാജ്, പിആർഒ  ജോയി ഏബ്രഹാം എന്നിവർ സമീപം. 					ചിത്രം: മനോരമ
എറികാട് ഗവ. യുപി സ്കൂളിന് എം.എ.യൂസഫലി നൽകിയ ‌സ്കൂൾ ബസുകളുടെ താക്കോൽ ചാണ്ടി ഉമ്മൻ എംഎൽഎ സ്കൂൾ പ്രധാനാധ്യാപിക പി.ബിന്ദുവിനും വിദ്യാർഥികൾക്കും കൈമാറുന്നു. ലുലു ഗ്രൂപ്പ് സിഒഒ രജിത്ത് രാധാകൃഷ്ണൻ, മീഡിയ കോ ഓർഡിനേറ്റർ എൻ.ബി.സ്വരാജ്, പിആർഒ ജോയി ഏബ്രഹാം എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

കോട്ടയം ∙ ഉമ്മൻ ചാണ്ടിയുടെ വാഗ്ദാനം നിറവേറ്റി എം.എ.യൂസഫലി. പുതുപ്പള്ളി എറികാട് ഗവ. യുപി സ്കൂളിന്റെ പടികടന്നെത്തിയത് 2 സ്കൂൾ ബസുകൾ. വിദ്യാർഥികളോടൊപ്പം രക്ഷിതാക്കളും എത്തിയതോടെ ഞായറാഴ്ചയുടെ അവധി ആലസ്യമില്ലാതെ സ്കൂളും പരിസരവും ഇന്നലെ ഉത്സവാന്തരീക്ഷത്തിലായി. ബസുകളുടെ ഫ്ലാഗ് ഓഫ് കർമം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കായിരുന്നു വിദ്യാർഥികളുടെ ആദ്യയാത്ര.

ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ പുതുപ്പള്ളിയിലെത്തിയപ്പോഴാണ് വിദ്യാർഥികൾക്ക് യാത്രാ സൗകര്യമില്ലാത്ത കാര്യം സ്കൂൾ അധികൃതർ യൂസഫലിക്കു മുന്നിൽ അവതരിപ്പിച്ചത്. പണ്ട് ഈ ആവശ്യം പറഞ്ഞ് ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകിയപ്പോൾ ‘യൂസഫലിയോടു പറഞ്ഞ് 45 സീറ്റുള്ള ബസ് വാങ്ങിത്തരാ’മെന്ന് മുൻപ് അദ്ദേഹം ഏറ്റിരുന്നതാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടിയ ഉടൻ തന്നെ യൂസഫലി നടപടിയെടുക്കുകയായിരുന്നു.10 ദിവസത്തിനുള്ളിൽ ബസ് തയാറായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കൈമാറാൻ സാധിച്ചിരുന്നില്ല. 45 സീറ്റുള്ള വലിയ ബസ് ഇടവഴികളിലൂടെ കയറിപ്പോകാൻ ബുദ്ധിമുട്ടായതിനാ‍ൽ സ്കൂൾ അധികൃതരുടെ അഭ്യർഥനപ്രകാരം ചാണ്ടി ഉമ്മൻ പറഞ്ഞതനുസരിച്ച് 25 സീറ്റുകളുള്ള രണ്ട് ബസുകളാണ് ലുലു ഗ്രൂപ്പ് നൽകിയത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ലുലു ഗ്രൂപ്പ് സിഒഒ രജിത്ത് രാധാകൃഷ്ണൻ, മീഡിയ കോ ഓർഡിനേറ്റർ എൻ.ബി.സ്വരാജ്, പിആർഒ ജോയി ഏബ്രഹാം എന്നിവർ താക്കോൽ കൈമാറി. പ്രധാനാധ്യാപിക പി.ബിന്ദു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്തംഗം നിബു ജോൺ, സാബു പുതുപ്പറമ്പിൽ, വി.എസ്.സുധൻ, എൻ.കെ.ധന്യ, പിടിഎ പ്രസിഡന്റ് വി.ആർ.സിറിൽ, ജയ്സൻ പെരുവേലി, ജയകുമാർ തയ്യിൽ കെ.ജെ.പ്രസാദ്, സജൻ എസ്.നായർ, സാം കുമാർ എന്നിവർ പ്രസംഗിച്ചു. 1924ൽ സ്ഥാപിച്ച് ശതാബ്ദിയുടെ നിറവിലുള്ള എറികാട് ഗവ. യുപി സ്കൂളിൽ വിദ്യാർഥികൾക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ സ്വകാര്യ സ്കൂളുകളെ പോലും വെല്ലുന്നതാണ്. കേരളത്തിൽ ആദ്യമായി എസി ഹൈടെക് ക്ലാസ് മുറികൾ എത്തിയ സ്കൂളാണിത്. 

English Summary: M A Yousafali fulfills Oommen Chandy's promise.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS