ഉമ്മൻ ചാണ്ടിക്ക് ഒപ്പമാകാൻ സാധിക്കില്ല, പക്ഷേ നാട്ടുകാർക്കു നൽകിയ ഉറപ്പ് പാലിക്കും; പുതുപ്പള്ളിയുടെ മുഖം മിനുക്കുമെന്ന് ചാണ്ടി ഉമ്മൻ

HIGHLIGHTS
  • മീറ്റ് ദ് പ്രസി‍ൽ വികസന സ്വപ്നങ്ങൾ പങ്കുവച്ച് പുതുപ്പള്ളി എംഎൽഎ
ചാണ്ടി ഉമ്മൻ (Manorama Creative)
SHARE

കോട്ടയം ∙ പുതുപ്പള്ളിയിൽ സ്പോർട്സ് സെന്റർ അടക്കം മണ്ഡലത്തിന്റെ വിവിധ പദ്ധതികൾ മനസ്സിലുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കോട്ടയം പ്രസ് ക്ലബ്ബിൽ മീറ്റ് ദ് പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുതുപ്പള്ളിയിൽ സ്പോർട്സ് സെന്റർ
ഒരു കായിക ഇനമോ തിരഞ്ഞെടുക്കപ്പെടുന്ന ഒരു കൂട്ടം കായികയിനങ്ങളോ ഒന്നിച്ചു ചേർത്ത് ഒരു സ്പോർട്സ് സെന്റർ പുതുപ്പള്ളി മണ്ഡലത്തിൽ കൊണ്ടുവരും. ഇതിന്റെ പ്രാഥമിക ജോലികൾ നടന്നു വരുന്നു. സ്പോൺസർഷിപ്പിന് ലുലു ഗ്രൂപ്പിനോടു കഴിഞ്ഞ ദിവസം അഭ്യർഥിച്ചിട്ടുണ്ട്. ‌

∙ഗതാഗതക്കുരുക്ക്
മണർകാട്, പുതുപ്പള്ളി കവലകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അതതു പഞ്ചായത്തുകളുമായി ചേർന്നു പദ്ധതിയുണ്ടാക്കും. നിലവിൽ പഞ്ചായത്തുകളാണ് ഇവിടെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 

∙ ശുദ്ധജലം
കഴിഞ്ഞ ദിവസവും പാമ്പാടിയിൽ ഒരു ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്തതേയുള്ളൂ. വിവിധ സ്ഥലങ്ങളിൽ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ചിലതു നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ചില പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.

താരതമ്യം
പുതിയ എംഎൽഎയെ പഴയ എംഎൽയുമായി താരതമ്യം ചെയ്യുന്നതു സ്വാഭാവികമാണ്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് ഒപ്പമാകാൻ സാധിക്കില്ല. എന്റെ രീതിയിൽ ഒപ്പമുണ്ടാകും എന്നാണു നാട്ടുകാർക്കു നൽകിയ ഉറപ്പ്. അതു പാലിക്കും. 

∙ എംഎൽഎ ഓഫിസ്
മണ്ഡലത്തിൽ എംഎൽഎ ഓഫിസിന്റെ കാര്യം സമയമാകുമ്പോൾ തീരുമാനിക്കും.

∙ ‘കോൺഗ്രസ് ഗ്രൂപ്പ്’
കോൺഗ്രസിൽ പണ്ടു മുതലേ ഗ്രൂപ്പുണ്ട്. എന്നാൽ ഒരുമിച്ചുള്ള പ്രവർത്തനം നല്ല രീതിയിൽ പോകുന്നു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഈ പ്രവർത്തനം വഴി കേരളത്തിൽ മാറ്റമുണ്ടാക്കാനാകും. ഞാൻ കോൺഗ്രസ് ഗ്രൂപ്പിലാണ്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

∙ കെ.എം.മാണി പ്രചോദനം
മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തെക്കുറിച്ചു അഭിപ്രായം പറയാനില്ല. എന്നാൽ കെ.എം.മാണി യുഡിഎഫിന്റെ പ്രചോദനമാണ്. ജനങ്ങൾക്കു വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് അദ്ദേഹം. 

∙ ഭാരത് ജോഡോ യാത്ര
ശരിക്കുള്ള പ്രചോദനമാണു ഭാരത് ജോഡോ യാത്ര. അതിന്റെ ബാക്കിപത്രമാണ് മണ്ഡലത്തിൽ വിജയിച്ച ശേഷം നടത്തിയ പദയാത്ര. ഇനി 8 പഞ്ചായത്തുകളിലും 2 ദിവസം നീളുന്ന യാത്ര നടത്തണമെന്ന് ആലോചിക്കുന്നുണ്ട്.

English Summary: Puthuppally MLA Chandy Oommen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS