ADVERTISEMENT

വൈക്കം ∙ ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥ നടത്തി. ടിവിപുരം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജാഥ സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. അപ്പയ്ക്കലിൽ നിന്നാരംഭിച്ച ജാഥ മൂത്തേടത്തുകാവിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. പി.എൻ.അശോകൻ അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റൻ ബി.സദാനന്ദൻ, വൈസ് ക്യാപ്റ്റൻ ആർ.ശശീന്ദ്രൻ, ഡയറക്ടർ കെ.വി.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. വെച്ചൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ.എം.വിനോഭായ് ക്യാപ്റ്റനായ കാൽനട ജാഥ അച്ചിനകത്ത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.എൻ.ദാസപ്പൻ ഉദ്ഘാടനം ചെയ്തു. ഹരിമോൻ വൈസ് ക്യാപ്റ്റനും, എ.എം.സോമനാഥൻ ഡയറക്ടറുമായ ജാഥ ഔട്ട് പോസ്റ്റിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.

തലയാഴം സൗത്ത് ലോക്കൽ സെക്രട്ടറി പി.ആർ.രജനി ക്യാപ്റ്റനായ ജാഥ കൊതവറയിൽ ജില്ലാ കൗൺസിൽ അംഗം പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. വി.വിജേഷ് വൈസ് ക്യാപ്റ്റനും, ടി.സി.പുഷ്പരാജൻ ഡയറക്ടറുമായ ജാഥ വൈകിട്ട് ആലത്തൂരിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി.രഞ്ജിത്ത് ക്യാപ്റ്റനായ ജാഥ  ചെട്ടിമംഗലത്ത് സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജാഥ ഡയറക്ടർ കെ.എം.മുരളീധരൻ അധ്യക്ഷത വഹിച്ചു. പരുത്തുമുടിയിൽ സമാപന സമ്മേളനം എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.ആർ.ശരത് കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, ജാഥാ വൈസ് ക്യാപ്റ്റൻ ജെസീന ഷാജുദീൻ, മഹിളാസംഘം മണ്ഡലം സെക്രട്ടറി പി.എസ് പുഷ്പമണി, ആർ.ബിജു, സുലോചന പ്രഭാകരൻ, കെ.കെ.സാബു എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com