ADVERTISEMENT

കുമരകം ∙ കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ ഡിസൈൻ 30ന് കരാറുകാരനു കൈമാറും. ഇരുകരകളിലും 3 സ്പാൻ വീതം സ്ഥാപിച്ചാണു പ്രവേശന പാത പണിയുന്നത്. പാലത്തിന്റെ കോൺക്രീറ്റ് ജോലി 15 ദിവസം കൂടി കഴിയുന്നതോടെ തുടങ്ങും. ബീമുകളുടെ പണികൾ പൂർത്തിയായി 28 ദിവസത്തിനു ശേഷമേ ബീമിനു മുകളിൽ കോൺക്രീറ്റ് ജോലി ചെയ്യാൻ കഴിയൂ എന്നതിനാലാണു നിർമാണം വൈകുന്നത്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണു നിലവിലെ പാലം പൊളിച്ചു പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയത്. പാലത്തിന്റെ നിർമാണം തുടങ്ങിയിട്ടു 11 മാസമാകാറായി. പ്രവേശന പാതയുടെ ഡിസൈൻ തായാറാക്കുന്നതു വൈകിയത് പാലത്തിന്റെ നിർമാണത്തെ ബാധിച്ചിരുന്നു.

ഡിസൈൻ ഏതു രീതിയിൽ വേണമെന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ വൈകി. ഇരുകരകളിലും 2 സ്പാൻ വീതം പണിതു പ്രവേശന പാത പണിയാൻ ആദ്യം തീരുമാനിച്ചെങ്കിലും കിഫ്ബി ഇടപെട്ടു 3 സ്പാൻ വീതം പണിയാൻ നിർദേശം നൽകി. ഇതേത്തുടർന്ന് വീണ്ടും ഡിസൈൻ തയാറാക്കിയാണ് ഇപ്പോൾ അന്തിമമാക്കിയിരിക്കുന്നത്. പാലം പണി പൂർത്തിയാകുന്നതു വൈകും തോറും ജനങ്ങളുടെ ദുരിതവും ഏറുകയാണ്. കോട്ടയത്തു നിന്നും വൈക്കം ചേർത്തല ഭാഗത്തു നിന്നും വരുന്ന ബസുകൾ പാലത്തിന്റെ ഇരുകരകളിലും സർവീസ് അവസാനിപ്പിക്കുകയാണ്. ബസിൽ വരുന്ന യാത്രക്കാർ നടന്നു വന്നാണു അടുത്ത ബസിൽ കയറി യാത്ര തുടരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com