ADVERTISEMENT

കുറവിലങ്ങാട് ∙ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമാണത്തിനു കേന്ദ്ര സംസ്ഥാന സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്നു ഒരു ഗുണഭോക്താവിനു നൽകുന്നത് 4 ലക്ഷം രൂപ. റോഡരികത്തും ബസ് സ്റ്റാൻഡുകളിലും നിർമിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണ ചെലവ് 3 ലക്ഷം മുതൽ 15 ലക്ഷം വരെ. ലക്ഷങ്ങൾ മുടക്കിയ കാത്തിരിപ്പു കേന്ദ്രങ്ങളുടെ അവസ്ഥ എന്താണ്.

∙സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം മലയാറ്റൂരിലെ നീലീശ്വരം പഞ്ചായത്തിൽ ഉണ്ട്. ജനകീയ സഹകരണത്തോടെ നിർമിച്ച കേന്ദ്രത്തിനു ആകെ ചെലവായത് 1.22 ലക്ഷം രൂപ മാത്രം. മൊബൈൽ ചാർജിങ് പോയിന്റ്, ശുദ്ധജല വിതരണ സംവിധാനം, ഫസ്റ്റ് എയ്ഡ് ബോക്സ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു.

കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ലക്ഷങ്ങൾ മുടക്കിയ ബസ് കാത്തിരിപ്പു കേന്ദ്രം. ഉദ്ഘാടനത്തിനു ശേഷം ഇതുവരെ വൃത്തിയാക്കിയിട്ടില്ല. ഭിത്തിയിലും തൂണുകളിലും നിറയെ പോസ്റ്ററുകൾ, രാത്രി വെളിച്ചം ഇല്ല. നൂറുകണക്കിനു യാത്രക്കാർ ഉപയോഗിക്കുന്ന കാത്തിരിപ്പു കേന്ദ്രത്തിലെ ചെളിയും പൊടിയും മാലിന്യവും കൃത്യമായി നീക്കം ചെയ്യുന്നില്ല.

∙കുറവിലങ്ങാട് മേഖലയിൽ കാത്തിരിപ്പു കേന്ദ്രങ്ങളുടെ അവസ്ഥ ദയനീയമാണ്. എംസി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി വരെ നവീകരണത്തിന്റെ ഭാഗമായി കാത്തിരിപ്പു കേന്ദ്രങ്ങൾ ‍നിർമിച്ചു. മിക്കവയും കാട് കയറി. ചില കേന്ദ്രങ്ങളിൽ ഇരിപ്പിടം ഇല്ല. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ എംഎൽഎ ഫണ്ടിൽ നിന്നു അനുവദിച്ച ലക്ഷങ്ങൾ മുടക്കി നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിനു സംരക്ഷണം ഇല്ല. നിറയെ പോസ്റ്ററുകളും ബാനറുകളും. കൃത്യമായി ശുചീകരണം പോലും ഇല്ല. കാത്തിരിപ്പു കേന്ദ്രങ്ങളുടെ ബാക്കി വർത്തമാനം ചിത്രങ്ങൾ പറയും.

കുറവിലങ്ങാട് കോഴാ ജംക്‌ഷനാണിത്. ഈ കാണുന്നത് കാത്തിരിപ്പു കേന്ദ്രം ഇല്ല. ഓട്ടോറിക്ഷ തൊഴിലാളികൾ നിർമിച്ച താൽക്കാലിക സംവിധാനം മാത്രം. പാലാ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ഇവിടെ കാത്തിരിപ്പു കേന്ദ്രം നിർമിക്കുന്ന ഉറപ്പ് ലഭിച്ചിട്ടു വർഷങ്ങളായി. ഒന്നും നടന്നില്ല.

 കുറവിലങ്ങാട് ടൗണിൽ വൈക്കം ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്. തിരക്കേറിയ ഇവിടെ കാത്തിരിപ്പു കേന്ദ്രം ഇല്ല. രാവിലെയും വൈകിട്ടും ഗതാഗത തിരക്ക്. കുറവിലങ്ങാട് സെൻട്രൽ ജംക്‌ഷൻ, പഞ്ചായത്ത് ബസ് സ്റ്റാൻഡിനു മുന്നിലെ സ്റ്റോപ്പ് എന്നിവിടങ്ങളിലും ഇതാണ് സ്ഥിതി.

എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപത്തെ കാത്തിരിപ്പു കേന്ദ്രം. ബസ് സ്റ്റോപ്പിൽ ഇല്ല കേന്ദ്രം നിർമിച്ചത്. ആർക്കും പ്രയോജനം ഇല്ല. ഇപ്പോൾ കാട് കയറി നാശത്തിന്റെ വക്കിൽ. ലക്ഷങ്ങൾ മുടക്കിയ കാത്തിരിപ്പു കേന്ദ്രത്തിന്റെ അവസ്ഥയാണിത്.

എംസി റോഡിൽ പട്ടിത്താനം റേഷൻകട ജംക്‌ഷനു സമീപത്തെ കാത്തിരിപ്പു കേന്ദ്രം കെഎസ്ടിപി നിർമിച്ചതാണ്. പട്ടിത്താനം മുതൽ പുതുവേലി വരെ ഇതുപോലെ ഒട്ടേറെ കാത്തിരിപ്പു കേന്ദ്രങ്ങൾ. പലതും ഉപയോഗശൂന്യം. പട്ടിത്താനത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ കാത്തുനിൽപ്പ് മാത്രമേ സാധിക്കുകയുള്ളൂ. കാരണം ഇവിടെ ഇരിപ്പിടം ഇല്ല. അതിന്റെ സ്ഥാനത്തു ഒരു തടിക്കഷണം വച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com