ADVERTISEMENT

ചങ്ങനാശ്ശേരി∙ അസംപ്‌ഷൻ കോളജ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം മൂന്നാം വർഷ വിദ്യാർഥിനികളുടെ നേതൃത്വത്തിൽ നടത്തിയ പിആർ ക്യാമ്പയിൻ സ്പീക്ക്‌ സമാപിച്ചു. സെപ്റ്റംബർ 15 മുതൽ 22 വരെ നീണ്ടുനിന്ന ക്യാമ്പയിനിലൂടെ ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്നവരെ കണ്ടെത്തുകയും സഹായിക്കുകയും ആയിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി നിരവധി ബോധവൽക്കരണ പരിപാടികളും നടത്തി.

ktm

അഭിനേത്രിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്, മാധ്യമപ്രവർത്തക അപർണ സെൻ എന്നിവർ ചേർന്ന് പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതു സർവേകളും, കലാപരിപാടികളും സംഘടിപ്പിച്ചു. ഗവേഷക വിദ്യാർഥിനി അലീന എസ് ജോർജ്, സൈക്യാട്രിസ്റ്റ്  ഡോ. ഷാലിമ ഷംസുദ്ദീൻ, കുങ്ഫു പരിശീലകൻ സുധീഷ് കുമാർ എന്നിവരുടെ സെഷനുകളും ക്യാമ്പയിനിന്റെ ഭാഗമായി നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com