കെഎസ്ആർടിസി ബസുകൾ കഴുകി ഗാന്ധിജയന്തി ദിനം ആചരിക്കുന്നു

Mail This Article
×
ഏറ്റുമാനൂർ∙ അർച്ചന വിമൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആചരിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സ്ത്രീശാക്തീകരണ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു ഏറ്റുമാനൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തന സ്ഥാപനമാണ് അർച്ചന വിമൻസ് സെന്റർ. ഒക്ടോബർ രണ്ടിന് അർച്ചനയുടെ 50 ഓളം വനിതാ വോളണ്ടിയർമാർ കെഎസ്ആർടിസി കോട്ടയം ഡിപ്പോയിലുള്ള ബസ്സുകൾ കഴുകിയും, പരിസരം വൃത്തിയാക്കിയും ഗാന്ധിജയന്തി ദിനം ആചരിക്കുമെന്ന് അർച്ചന വിമൻസ് സെന്റർ സ്ഥാപക ഡയറക്ടർ മിസ് ത്രേസ്യാമ മാത്യു അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.