ADVERTISEMENT

‌‘തിരികെ സ്‌കൂളിൽ’പദ്ധതിക്ക് ഇന്ന് തുടക്കം:കോട്ടയം ∙ കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ ക്യാംപെയ്നിന്റെ ഭാഗമായി ‘തിരികെ സ്‌കൂളിൽ’  പദ്ധതിക്ക് ഇന്ന് തുടക്കം. അയ്മനം പഞ്ചായത്തിലെ കുടമാളൂർ എൽപി സ്കൂളിൽ 4നു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഇന്നു മുതൽ ഡിസംബർ 10 വരെയായി കോട്ടയത്തെ രണ്ടര ലക്ഷം കുടുംബശ്രീ അംഗങ്ങൾ ഈ പഠന പ്രക്രിയയിൽ പങ്കാളികളാകും.സ്കൂൾ വിദ്യാഭ്യാസകാലത്തെ പുനരവതരിപ്പിക്കുന്ന മാതൃകയിലാണ് പരിശീലനം.

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അവധി ദിവസങ്ങളിൽ സ്‌കൂളുകളിലെ ക്ലാസ്മുറികൾ ഉപയോഗിച്ചാണ് പഠനം.സ്‌കൂളിലെ ഒരു ദിവസം എങ്ങനെയാണോ അതുപോലെ അഞ്ചു പീരീയേഡായി വിഷയങ്ങൾ തയാറാക്കിട്ടുണ്ട്. ജില്ലയിലെ 16,546 അയൽക്കൂട്ടത്തിലെ 2,63,009 വനിതകൾ പങ്കെടുക്കും. 78 സിഡിഎസുകളിലെ അയൽക്കൂട്ട അംഗങ്ങളാണ് പഠനത്തിനായി സ്‌കൂളുകളിലെത്തുക. ഇതിനായി 500 ക്ലാസ് മുറികൾ ജില്ലയിൽ സജ്ജമാക്കും.

ഗാന്ധിജയന്തി വാരാഘോഷം: നാളെ തുടക്കം

കോട്ടയം ∙ ഗാന്ധിജയന്തി വാരാഘോഷത്തിനു നാളെ തുടക്കം. രാവിലെ ഒൻപതിനു തിരുനക്കര ഗാന്ധി ചത്വരത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടക്കും. ഗാന്ധി ചത്വരത്തിൽ ജില്ലാതല ഉദ്ഘാടനം സർക്കാർ ചീഫ് വിപ് എൻ. ജയരാജ് നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി ഗാന്ധിജയന്തി ദിന സന്ദേശം നൽകും. 

വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാഭരണകൂടത്തിന്റെയും എക്‌സൈസ്-പൊലിസ്-പൊതുവിഭ്യാഭ്യാസം-ഉന്നതവിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ രാവിലെ എട്ടിന് കലക്ടറേറ്റിൽ നിന്നു തിരുനക്കര ഗാന്ധി ചത്വരത്തിലേക്കു ലഹരിവിരുദ്ധ-സമാധാന സന്ദേശ റാലി നടക്കും. കലക്ടർ വി. വിഘ്നേശ്വരി ഫ്ലാഗ് ഓഫ് നിർവഹിക്കും. മൂന്നിനു സ്കൂളുകളിലും കോളജുകളിലും ഗാന്ധി അനുസ്മരണം സംഘടിപ്പിക്കും. സ്കൂളുകളിൽ  മത്സരങ്ങളും നടത്തും.

സ്പോട് അഡ്മിഷൻ നാളെ മുതൽ

മൈലാടി ∙ സെന്റ് ജോൺസ് ഐടിഐയിൽ 50 % ഫീസിളവിൽ 2 വർഷ എൻസിവിടി കോഴ്സുകളായ ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്മാൻ സിവിൽ, ഒരു വർഷ ഡിപ്ലോമ കോഴ്സ് ആയ ഓട്ടമൊബീൽ എന്നിവയിലേക്കു സ്പോട് അഡ്മിഷൻ നാളെ മുതൽ നടത്തും. 10നു മുൻപായി സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 94475 65948.

റജിസ്ട്രേഷൻ ഇന്നു തീരും 

കോട്ടയം ∙ മീനച്ചിലാറ്റിൽ താഴത്തങ്ങാടിയിൽ ഒക്ടോബർ 7ന് നടക്കുന്ന കോട്ടയം മത്സര വള്ളംകളിയുടെ ചെറുവള്ളങ്ങളുടെ റജിസ്ട്രേഷൻ ഇന്ന് 3ന് അവസാനിക്കും. 4ന് ക്യാപ്റ്റൻമാരുടെ യോഗവും ട്രാക്ക് – ഹീറ്റ്സ് നിർണയവും നടക്കും. ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ വിഭാഗങ്ങളിലുള്ള ചെറുവള്ളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കും.

ബേസ്ബോൾ 

പാലാ ∙ ജില്ലാ ജൂനിയർ ബേസ്ബോൾ ചാംപ്യൻഷിപ് 4നു രാവിലെ 8 മുതൽ രാമപുരം എസ്എച്ച് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2നു മുൻപായി ഓൺലൈൻ നടപടികൾ പൂർത്തിയാക്കി 4നു രാവിലെ 8 നു മുൻപായി ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9447914884.

ക്വട്ടേഷൻ ക്ഷണിച്ചു 

വൈക്കം ∙ നഗരസഭയുടെ പരിധിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന തെക്കേനട ഗേൾസ് സ്കൂളിലെ ഞാവൽ, മഞ്ചാടി, തേക്ക്, ടൗൺ ഹാൾ വളപ്പിലെ തേരക മരം, കൃഷ്ണപിള്ള റോഡിൽ നിൽക്കുന്ന തെങ്ങ്, മുരിയൻകുളങ്ങരയിൽ നിൽക്കുന്ന മഴ മരത്തിന്റെ ശിഖരം മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 7ന് വൈകിട്ട് 3ന് മുൻപ് ക്വട്ടേഷൻ ഓഫിസിൽ ലഭിക്കണം.

അധ്യാപക ഒഴിവ്

ആലപ്ര ∙ ഗവ.എൽവി എൽപി.സ്കൂളിൽ എൽപിഎസ്ടി അറബി അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ  സർട്ടിഫിക്കറ്റുകളുമായി 3 ന്  10.30 ന് സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണം. 9074153455.

വൈദ്യുതി മുടങ്ങും

കാഞ്ഞിരപ്പള്ളി ∙ വൈദ്യുതി സെക്‌ഷനിൽ ഇന്നു രാവിലെ 8  മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com