ADVERTISEMENT

മുണ്ടക്കയം ∙ അമല ഓഡിയോസിന്റെ നേതൃത്വത്തിൽ അഖില കേരള പ്രഫഷനൽ നാടക മേളയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.എസ്.റഷീദ്, കിൻഫ്ര ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, സി.വി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

മലയാള സിനിമയിലെ മഹാനടൻ തിലകൻ ഉൾപ്പെടെ നാടക രംഗത്തേക്ക് പ്രവേശിപ്പിക്കാൻ വഴിയൊരുക്കിയ നാടാണ് മുണ്ടക്കയം. നാടക കലയെ സ്നേഹിക്കുന്നവർക്കായി വൈഎംസിഎ ഓഡിറ്റോറിയത്തിലാണ് നാടക മേള ആരംഭിച്ചത്. തിരുവനന്തപുരം അജന്തയുടെ മൊഴി എന്ന നാടകത്തോടെയായിരുന്നു ഉദ്ഘാടനം.

വേദിയിൽ

∙ ഇന്ന്  : ജീവിതം സാക്ഷി – പാലാ കമ്യൂണിക്കേഷൻ

∙ നാളെ : ചിറക് – കോഴിക്കോട് സങ്കീർത്തന

∙ ശനി  :  രണ്ട് ദിവസം – അമ്പലപ്പുഴ സാരഥി

∙ ഞായർ :  സേതുലക്ഷ്മി – തിരുവനന്തപുരം സംഘചേതന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com