ADVERTISEMENT

പാലാ ∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിനെതിരെ എം.എം. മണി നടത്തിയ പ്രസ്താവനകൾക്കെതിരെ കോട്ടയം യുഡിഎഫ് നേതൃത്വം. മണിയുടെ പ്രസ്താവനകൾ സംസ്കാര ശൂന്യതയുടെ തെളിവാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു.

സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, അഡ്വ. ജോബി കുറ്റിക്കാട്ട്, തങ്കച്ചൻ മണ്ണൂശേരി, ജോസ് വേരനാനി, ഡിജു സെബാസ്റ്റ്യൻ, ബാബു മുകാല, ബോബി മൂന്നുമാക്കൽ, ജോസ് എടേട്ട്, സജി ഓലിക്കര, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, കെ.സി. കുഞ്ഞുമോൻ, നോയൽ ലൂക്ക്, നിതിൻ സി. വടക്കൻ, എ.സി. സൈമൺ, സിബി നെല്ലൻകുഴി, മാർട്ടിൻ കോലടി, ടോം ജോസ്, ജസ്റ്റിൻ പാറപ്പുറത്ത്, മെൽബിൻ പറമുണ്ട, നിബിൻ താണോലിൽ, റെബിൻ ഇലവന്തിയിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com