ADVERTISEMENT

കോട്ടയം ∙ 84 വയസ്സിന്റെ നിറവിലെത്തിയ മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വനു പിറന്നാൾ ആശംസകളുമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ. അയ്മനം കുടയംപടിയിലെ വീട്ടിൽ കേക്കു മുറിച്ചും സദ്യയൊരുക്കിയും പിറന്നാളാഘോഷിച്ചു.

മന്ത്രി വി.എൻ.വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ, സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ബിഷപ് ഡോ. ഉമ്മൻ ജോർജ്, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, ഡോ. വി.എൽ.ജയപ്രകാശ്, മാധ്യമപ്രവർത്തകൻ മാടവന ബാലകൃഷ്‌ണപിള്ള, ഇഎംഎസിന്റെ മകൾ ഇ.എം.രാധ, ഗിരിദീപം ഇൻസ്‌റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വർഗീസ് കൈപ്പനടുക്ക, കൊച്ചി കോർപറേഷൻ മേയർ എം.അനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു എന്നിവർ വീട്ടിലെത്തി ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com