ADVERTISEMENT

പാമ്പാടി ∙ നാലുമണിക്കാറ്റിൽ വ്യാജ പെരുമ്പാമ്പ് !. സാമൂഹിക മാധ്യമങ്ങളിൽ നാലുമണിക്കാറ്റ് റോഡിലൂടെ കൂറ്റൻ പെരുമ്പാമ്പ് കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ. വിഡിയോ ആരോ വ്യാജമായി ചിത്രീകരിച്ചതാണെന്ന് നാലുമണിക്കാറ്റ് പ്രസിഡന്റ് ഡോ.പുന്നൻ കുര്യൻ വേങ്കടത്ത് അറിയിച്ചു. റോഡിന് കുറുകെ കടന്നുപോകുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

വിഡിയോക്കു വ്യാപക പ്രചാരണം ലഭിച്ചതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. പ്രദേശവാസികൾ പരിശോധിച്ചെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി റോഡിനു കുറുകെ ഇഴഞ്ഞു നീങ്ങുന്ന പടുകൂറ്റൻ പെരുമ്പാമ്പാണ് വിഡിയോയിൽ. രാത്രി ദൃശ്യമായതിനാൽ ജനങ്ങൾ ആദ്യം ഭയപ്പെട്ടു. വിഡിയോ പരിശോധിച്ചപ്പോൾ വ്യാജമായി തയാറാക്കിയതെന്നാണു നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com