ADVERTISEMENT

വൈക്കം ∙ കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായൽ ഇരുകാലും ഇരുകയ്യും ബന്ധിച്ച് നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന ഗിന്നസ് റെക്കോർഡ് നേടാൻ വേണ്ടിയുള്ള തയാറെടുപ്പിലാണ് 12 വയസ്സുകാരി ലയ ബി.നായർ. ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള ഏകദേശം നാലു കിലോമീറ്റർ ദൂരം നീന്തിക്കടക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

എറണാകുളം ജില്ലയിലെ കോതമംഗലം വാരപ്പെട്ടി അറയ്ക്കൽ നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റെയും പഞ്ചായത്തംഗമായ ശ്രീകലയുട‌െ മകളാണ് ലയ. 2022 നവംബർ 12ന് കൈകൾ ബന്ധിച്ച് കായൽ നീന്തിക്കടന്ന ആദ്യ പെൺകുട്ടിക്കുള്ള ലോകറെക്കോർഡ് സ്വന്തമാക്കിയിരുന്നു. കൈകാലുകൾ ബന്ധിച്ച് കായൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിക്കുളള റെക്കോർഡും സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് ലയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com