ADVERTISEMENT

കോട്ടയം ∙ അതിരമ്പുഴയിൽ തൊഴിലാളി തർക്കത്തെത്തുടർന്ന് വ്യാപാരി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുനയ നീക്കം.പ്രാദേശിക നേതാക്കളെ ഇന്നു ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നവകേരള സദസ്സു നടക്കുന്നതിനാൽ സർക്കാരിനും പാർട്ടിക്കും ഉണ്ടാകാവുന്ന അവമതിപ്പ് ഒഴിവാക്കാനാണു ശ്രമം.നവ കേരള സദസ്സിന് ജനപിന്തുണ ഉറപ്പാക്കണമെന്നും വിവാദങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി വി.എൻ.വാസവനും ജില്ലാ സെക്രട്ടറി എ.വി.റസലും നിർദേശം നൽകി.

വ്യാപാരം തടസ്സപ്പെട്ട അതിരമ്പുഴയിലെ പച്ചക്കറി വ്യാപാരി പാറയിൽ പി.എസ്.സതീഷ് കുമാറാണ് കഴിഞ്ഞ ദിവസം ആത്മഹത്യാഭീഷണി മുഴക്കിയത്. താൻ ജീവനൊടുക്കിയാൽ ഉത്തരവാദി സിപിഎം അതിരമ്പുഴ ലോക്കൽ സെക്രട്ടറിയായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

 വീടിനോടു ചേർന്ന് വ്യാപാരി തുടങ്ങിയ ഗോഡൗണിൽ ജോലി ആവശ്യപ്പെട്ട് യൂണിയൻ രംഗത്തെത്തിയിരുന്നു. ഇത് അനുവദിക്കാത്തതിനെത്തുടർന്നാണു തർക്കം. കോടതിയിൽനിന്നു തനിക്ക് അനുകൂലവിധി ഉണ്ടായെന്നും ഇതോടെ നേതാക്കൾ പ്രതികാര നടപടിയുമായി എത്തുകയായിരുന്നുവെന്നും വ്യാപാരി പറയുന്നു. 

അതിരമ്പുഴ മാർക്കറ്റിലെ സ്റ്റാളിൽ യൂണിയനിലെ  തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ വ്യാപാരം കൂടി തടയാനാണ് ശ്രമമെന്നും സതീഷ് കുമാർ പറയുന്നു.ഇതേസമയം വ്യാപാരിയോടുള്ള സമീപനത്തിൽ പ്രാദേശിക നേതൃത്വത്തിൽ ഭിന്നാഭിപ്രായമുണ്ട്. സംഭവം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഒരു വിഭാഗം പ്രവർത്തകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com