ADVERTISEMENT

ചിങ്ങവനം ∙ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് സംഘർഷമുണ്ടാക്കിയ കേസിൽ കുറിച്ചി ഇത്തിത്താനം ആര്യഭവൻ രാജീവ് ആർ.നായർ (33), മലകുന്നം കുരവേലിൽ കെ.കെ.രാജു (51), കുറിഞ്ഞിപ്പറമ്പിൽ സോണി (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.   ഇരുകൂട്ടർക്കുമെതിരെ കേസെടുക്കുകയും എസ്എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയുമായിരുന്നു. എസ്ഐ വിപിൻ ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ സഞ്ജിത്ത്, പ്രകാശ് എന്നിവർ അറസ്റ്റിൽ പങ്കെടുത്തു. രാജീവ്, സോണി തോമസ് എന്നിവർക്ക് ചിങ്ങവനം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com