ADVERTISEMENT

കടുത്തുരുത്തി∙ കടുത്തുരുത്തി - പിറവം റോഡിൽ ശുദ്ധജല വിതരണത്തിന് സ്ഥാപിക്കാനുള്ള 400 എം‌എം - ഡി‌ഐ പൈപ്പുകൾ എത്തിയതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.  റോഡിൽ റീ ടാറിങ് നടത്താൻ കഴിയാതെ മാസങ്ങളായി കാത്തിരിക്കേണ്ടി വന്നത് വിവിധ ഇനങ്ങളിലുള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ്. ജല അതോറിറ്റി കഴിഞ്ഞ നാലു വർഷമായി കാത്തിരുന്ന പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള പ്രവൃത്തികൾക്ക് സർക്കാർ അനുമതി ലഭിച്ചത് ആറുമാസം മുൻപാണ്.

ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി കടുത്തുരുത്തി - പിറവം റോഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കാനുള്ള പ്രവൃത്തി ആരംഭിക്കാനിരിക്കുന്ന സന്ദർഭത്തിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ സർക്കാർ അനുമതി ലഭിക്കുന്നത്.  ഇതു പരിഗണിക്കാതെ റോഡ് ടാറിങ് നടപ്പാക്കിയാൽ പിന്നീട് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി ടാറിട്ട റോഡ് ഉടനെ വെട്ടിപ്പൊളിക്കേണ്ട സ്ഥിതി വിശേഷം ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് റോഡ് ടാറിങ് നടത്താതെ മാറ്റി വച്ചത് ജലഅതോറിറ്റി പറഞ്ഞ സമയത്ത് പൈപ്പ് എത്തിക്കാൻ കഴിയാതെ വന്നു. ഇതുമൂലം തകർന്ന റോഡിലൂടെ യാത്ര ദുരിതമായി തീർന്നു.

പ്രശ്നപരിഹാരത്തിന് വേണ്ടി ഒരു ബദൽ പദ്ധതിക്ക് എംഎൽഎയുടെ നേതൃത്വത്തിൽ രൂപ കൽപന നൽകിയെങ്കിലും ശക്തമായ മഴയെ തുടർന്ന് കുഴികൾ നികത്തി റോഡ് സഞ്ചാര യോഗ്യമാക്കാൻ കഴിയാതെ വന്നു. നിരവധി പ്രതിസന്ധികൾക്ക് ശേഷമാണ് ഇപ്പോൾ വലിയ പൈപ്പുകൾ കൊൽക്കത്തയിൽ നിന്ന് എത്തിക്കുന്നത്. പൈപ്പുകൾ കടുത്തുരുത്തി ബൈ പാസ് റോഡിന്റെ ആരംഭ ഭാഗത്താണ് ഇറക്കി സൂക്ഷിക്കുന്നത്. ഇവിടെ നിന്നും പൈപ്പിടീൽ ആരംഭിക്കുന്ന സമയത്ത് റോഡിലേക്ക് എത്തിക്കും.

തകർന്ന റോഡ്  കോൺക്രീറ്റ് ചെയ്ത്   സഞ്ചാരയോഗ്യമാക്കും
∙റോഡിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരുന്ന സാഹചര്യത്തിൽ കടുത്തുരുത്തി - പിറവം റോഡിൽ തകർന്നു കിടക്കുന്ന സ്ഥലങ്ങളിൽ ജല അതോറിറ്റി കോൺക്രീറ്റ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കും. കുഴികൾ കോൺക്രീറ്റ് ചെയ്തു അടയ്ക്കുന്ന നടപടികൾ നടന്നു വരുന്നതായി ജല അതോറിറ്റി- പൊതുമരാമത്ത് വകുപ്പ് അധികൃതർ എംഎൽഎയുടെ സാന്നിധ്യത്തിൽ നടത്തിയ അവലോകന യോഗത്തിൽ അറിയിച്ചു. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ കടുത്തുരുത്തി - പിറവം റോഡിന്റെ ടാറിങ് ജോലികൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com