ADVERTISEMENT

വൈക്കം ∙ അഷ്ടമിയോടനുബന്ധിച്ച് വൈക്കം വടയാർ സമൂഹത്തിൽ ആണ്ടുതോറും നടത്തിവരുന്ന  രുദ്രാഭിഷേകം ആരംഭിച്ചു. കോട്ടയം സുരേഷ് വാധ്യാരുടെ കാർമികത്വത്തിൽ നടക്കുന്ന രുദ്രാഭിഷേകം അഷ്ടമി നാളിൽ സമാപിക്കും. നിത്യേന  മഹാ ന്യാസം, ചമകം, രുദ്രം എന്നീ വേദ മന്ത്രങ്ങൾ പതിനൊന്നു തവണ ഉരുവിട്ടാണ് അഭിഷേകം പൂർത്തിയാക്കുന്നത്. സമൂഹം പ്രസിഡന്റ് എം.ഈശ്വര അയ്യർ സെക്രട്ടറി പി.പത്മനാഭ അയ്യർ. ട്രഷറർ എസ്.കൃഷ്ണൻ എന്നിവരുടെ  നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.

തേരോഴി രാമ കുറുപ്പിന്റെ  പ്രമാണത്തിൽ മേളം
വൈക്കം ∙ അഷ്ടമിയുടെ ഏഴാം ഉത്സവ ദിനമായ നാളെ  രാവിലെ 8ന് നടക്കുന്ന ശ്രീബലി എഴുന്നള്ളിപ്പിന് തേരോഴി രാമ കുറുപ്പിന്റെ പ്രമാണത്തിൽ നൂറോളം വാദ്യ കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരി മേളം അരങ്ങേറും. ഉദയനാപുരം ഹരി, ഉദയനാപുരം രാജേഷ്, ഉദയനാപുരം കൃഷ്ണൻകുട്ടി കുറുപ്പ്, പുതിയ കാവ് കണ്ണൻ, വെച്ചൂർ രാജേഷ് എന്നിവരും ഒപ്പമുണ്ടാകും.

ഉത്സവ ബലി ദർശനം
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവ ബലി ആരംഭിച്ചു. കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി കാർമികത്വം വഹിച്ചു. മേൽ ശാന്തി ശ്രീധരൻ നമ്പൂതിരി വൈക്കത്തപ്പനെ പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ വേമ്പനാട് അർജുനൻ തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങളോടെ 7പ്രദക്ഷിണം പൂർത്തിയാക്കി ഉത്സവബലി സമാപിച്ചു. വൈക്കത്തപ്പന്റെ സാന്നിധ്യത്തിൽ നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവ പാർഷദൻമാർക്കും തൻപാർഷദൻ മാർക്കും ജല ഗന്ധ പുഷ്പ ധൂപ ദീപ സമേതം ഹവിസ്സ് ബലി അർപ്പിക്കുന്നതാണു ചടങ്ങ്. ഉത്സവബലി ദർശനം നടത്താൻ ഇന്നലെ വലിയ തിരക്കനുഭവപ്പെട്ടു. ആറാം ഉത്സവ ദിനമായ 29നും എട്ടാം ദിനമായ 1നും, 11–ാം ദിനമായ 4നും ഉത്സവബലിയുണ്ട്.

ദേവസ്വം പ്രാതൽ  നാളെ  തുടങ്ങും
വൈക്കം ∙ അഷ്ടമിയുടെ ഏഴാം ഉത്സവ ദിനമായ നാളെ ദേവസ്വം പ്രാതൽ തുടങ്ങും. മുൻ വർഷത്തെ അപേക്ഷിച്ച കൂടുതൽ അരിയുടെ പ്രാതൽ ഒരുക്കാനാണ് ദേവസ്വത്തിന്റെ തീരുമാനമെന്ന് ഡപ്യൂട്ടി കമ്മിഷണർ ജി.മുരാരി ബാബു അറിയിച്ചു. അഷ്ടമി നാളിൽ 121 പറ അരിയുടെ പ്രാതൽ ഉണ്ടാവും. അഷ്ടമി ദിവസം ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും പ്രാതൽ കൊടുക്കാനാണ് ശ്രമം. 70 വയസ്സ് പൂർത്തിയായവർക്ക് പ്രാതലിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആറാം ഉത്സവം ഇന്ന് 
പുലർച്ചെ 5മുതൽ പാരായണം 6.20ന് വൈക്കം ഗോപിക വൃന്ദത്തിന്റെ ഭജൻസ്, 6.50ന് മീര എം.നായരുടെ സംഗീത സദസ്സ് 8ന് ശ്രീബലി . നാഗസ്വരം -വൈക്കം ആർ.ഹരിഹരയ്യർ, ടിവിപുരം അനിരുദ്ധൻ, തകിൽ - എൻ.ജെ.ശെൽവം, എസ്.കെ.കതിർവേൽ മുരുകൻ, 10.30ന് സ്വപ്ന വാസവൻ, സീമ വാസവൻ 11.30ന് ഗീതു ഹരിദാസ് എന്നിവരുടെ സംഗീത സദസ്സ് 12ന് വൈക്കം ആർട്ട് ഓഫ് ലിവിങ്, 12.30ന് പൂത്തോട്ട അഷ്ടമി ഭജൻസ് എന്നിവരുടെ ഭജൻസ്, 1ന് ഉത്സവബലിദർശനം, സാബു കോക്കാടിന്റെ സംഗീത സദസ്സ് 1.30ന് ഉദയനാപുരം സാവേരി മ്യൂസിക് ട്രൂപ്പ്, 2ന് അഭിരാമി ബാബു 2.30ന് അരുന്ധതി ബാബു എന്നിവരുടെ സംഗീത സദസ്സ്, 3ന് ആലപ്പുഴ സതീഷിന്റെ പ്രഭാഷണം,

 3.30ന് കൂറ്റുവേലി പുഷ്പക ബ്രാഹ്മണ സേവ സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 4ന് കോട്ടയം ഗുരു നാരായണ സേവാനികേതന്റെ ഗുരുദേവ ഭജനാമൃതം, 4.30ന് കടൂക്കര എൻഎസ്എസ് വനിത സമാജം, 5ന് വടയാർ ഐശ്വര്യ എൻഎസ്എസ് വനിത സമാജം എന്നിവരുടെ തിരുവാതിര,  5ന് കാഴ്ചശ്രീബലി, വൈക്കം കാളിയമ്മനട തിരുവാതിര സമിതിയുടെ തിരുവാതിര, 5.30ന് വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ കീർത്തനാഞ്ജലി, 6ന് തമിഴ് വിശ്വബ്രഹ്മ സമാജം, 

കേരള വേലൻ മഹാജന സഭ, വിളക്കിത്തവല നായർ സമാജം എന്നിവരുടെ പൂത്താലം വരവ്, വെള്ളൂർ ശ്രുതിലയ അക്കാദമിയുടെ നൃത്തനൃത്യങ്ങൾ, 6.30ന് അഞ്ജലി അനൂപ് ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഭരതനാട്യം, 7ന് പള്ളിപ്പുറം നൂപുര സ്കൂൾ ഓഫ് അക്കാദമി, 7.30ന് ന്യൂഡൽഹി തില്ലാന സ്കൂൾ ഓഫ് മ്യൂസിക്കിന്റെ നൃത്ത നൃത്യങ്ങൾ, 9ന് വിളക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com