മിന്നലിൽ വീടിന്റെ ചിമ്മിനി തകർന്നു
Mail This Article
×
തിരുവാർപ്പ് ∙ കാഞ്ഞിരത്ത് മിന്നലിൽ വീടിന്റെ ചിമ്മിനി തകർന്നു. ചിമ്മിനിയുടെ മുകളിലെ ജലസംഭരണിപൊട്ടി. അറുപതിൽച്ചിറ ജോസഫിന്റെ വീട്ടിലെ ചിമ്മിനിയാണു തകർന്നത്. ജല സംഭരണി പൊട്ടി വെള്ളം മുറിക്കുള്ളിൽ എത്തി. വീട്ടിലെ 4 ഫാൻ തകർന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ജോസഫിന്റെ ഭാര്യയുടെ കാലിനു ചെറുതായി മിന്നലേറ്റു. സമീപത്തെ അടിവാക്കൽ സോമരാജിന്റെ കംപ്യൂട്ടർ തകരാറിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.