ശബരിമല തീർഥാടകരുടെ കാർ ഓട്ടോയിലിടിച്ച് 6 പേർക്കു പരുക്ക്
Mail This Article
പാലാ ∙ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ ഓട്ടോയിലിടിച്ച് 6 പേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.30നു പാലാ - രാമപുരം റോഡിൽ ഗവ.ആയുർവേദ ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മണിമല സ്വദേശികളായ ഡാർവിൻ, സന്തോഷ്, ഗോപിനാഥ് പിള്ള, രാമകൃഷ്ണപിള്ള എന്നിവർക്കും ശബരിമല തീർഥാടകരായ കാർത്തിക്, സുരേഷ് എന്നിവർക്കുമാണ് പരുക്കേറ്റത്. ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോഴാണ് കാർ ഓട്ടോറിക്ഷയിൽ ഇടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നു കരുതുന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർ പെരുമ്പാവൂരിൽ നിന്ന് മണിമലയിലേക്ക് പോകുകയായിരുന്നു. മുൻ സീറ്റിൽ ഇരുന്ന സന്തോഷ് വാഹനത്തിൽ കുടുങ്ങിയതിനെ തുടർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.