ADVERTISEMENT

വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ കൈപ്പനാട്ടുപടി, ഇഞ്ചക്കാട്ടുകുന്ന്, കൊച്ചുമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ പന്നിക്കോട്ടുപാലം, ചക്കംചിറ, മമ്പാഴക്കുന്ന്, ഓട്ടപുന്നയ്ക്കൽ, ഇരവുചിറ, ഇരവുചിറ ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ കവണാറ്റിൻകര, ചീപ്പുങ്കൽ, ചക്രംപടി, കൊടുവത്തറ, കൊളോക്കരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ∙ പിണ്ടിപ്പുഴ, മടത്തിപ്പറമ്പ്, കടപ്പൂര്, പടിഞ്ഞാറേ കൂടല്ലൂർ, കൂടല്ലൂർ ഹോസ്പിറ്റൽ, ചുണ്ടെലിക്കാട്ടുപടി, മണലേൽ, വെള്ളാംകുറ്റി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ മരവിക്കല്ല്, സ്രായം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ പാപ്പാഞ്ചിറ നമ്പർ 1 ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഡയാലിസിസ് കിറ്റ്‌  നൽകും
ഗാന്ധിനഗർ ∙ മെഡിക്കൽ കോളജിനു സമീപം പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അർഹരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ 10ന് മുൻപ് റജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് അറിയിച്ചു. ഫോൺ: 9400280965.

കെട്ടിട നികുതി
മാടപ്പള്ളി ∙ ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി കുടിശികരഹിതമാക്കി അടയ്ക്കുന്നതിന് ഇന്ന് 11 മുതൽ 2.30 വരെ നടയ്ക്കപ്പാടം അങ്കണവാടിയിൽ സൗകര്യം ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com