കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, ഇടയിരിക്കപ്പുഴ ഗവ. ആശുപത്രികൾ ഇനി ക്യാമറക്കണ്ണിൽ

Mail This Article
×
വാഴൂർ ∙ കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, ഇടയിരിക്കപ്പുഴ ഗവ.ആശുപത്രികൾ ഇനി ക്യാമറക്കണ്ണിൽ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 24, ഇടയിരിക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ 8, കറുകച്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ 6 വീതം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറ പദ്ധതി നടപ്പാക്കിയത്.
പകലും രാത്രിയും പ്രവർത്തിക്കുന്ന ക്യാമറകളുടെ കൺട്രോൾ റൂം അതത് ആശുപത്രികളിലാണ്. കറുകച്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രവർത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഗീത എസ്.പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലത ഷാജൻ, വർഗീസ് ജോസഫ്, മെഡിക്കൽ ഓഫിസർ ഡോ.ജോതിസ്, എച്ച്ഐ ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.