ADVERTISEMENT

കോട്ടയം ∙ സ്ത്രീധനത്തിനു നൽകാൻ പണമില്ലാത്തതിനെ തുടർന്ന് യുവ ഡോക്ടർ ഷഹ്ന തിരുവനന്തപുരത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ബോധവത്കരണവുമായി കേരള യൂത്ത് ഫ്രണ്ട് എം. സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ മറ്റു പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിൽ സ്ത്രീധനവിരുദ്ധ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യുന്നതിനും ബോർഡുകൾ സ്ഥാപിക്കുന്നതിനും സ്റ്റിക്കറുകൾ പതിപ്പിക്കും.

"സ്ത്രീതന്നെ ധനം പിന്നെന്തിനു സ്ത്രീധനം" ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഡിസംബർ 11 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ക്യാമ്പയിൻ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തതായി യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 

പത്രസമ്മേളനത്തിൽ  യൂത്ത് ഫ്രണ്ട്  (എം) ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷെയ്ക്ക് അബ്ദുല്ല, സംസ്ഥാന ഭാരവാഹികളായ ബിറ്റു വൃന്ദാവൻ, ജിത്തുജോർജ് താഴെകാടൻ, രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

English Summary:

Kerala Youth Front (M) starts anti dowry campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com