മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് പിടിയിൽ

Mail This Article
കോട്ടയം ∙ കുടുംബപ്രശ്നത്തെ ത്തുടർന്ന് മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്മനം ആറാട്ടുകടവ് ഭാഗത്ത് കൊച്ചുമണവത്ത് ടി.വി.സുരേഷ് കുമാറിനെയാണ് (61) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 4ന് രാവിലെ വീട്ടിലാണു സംഭവം. സുരേഷ് കുമാറും മകനും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവ ദിവസം തർക്കമുണ്ടായി. പ്രകോപിതനായ സുരേഷ് കുമാർ വെട്ടുകത്തിയെടുത്തു മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ മകന് ഗുരുതരമായ പരുക്കേറ്റു. സ്ഥലത്തുനിന്നു കടന്ന സുരേഷ് കുമാറിനെ ഏറ്റുമാനൂർ ഭാഗത്തുനിന്നാണ് പിടികൂടിയത്. എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ, എസ്ഐമാരായ അജ്മൽ ഹുസൈൻ, ഐ.സജികുമാർ, സിപിഒമാരായ കെ.എം.രാജേഷ്, ഷൈൻ തമ്പി, സലമോൻ, പിയുഷ് എന്നിവർ അറസ്റ്റിൽ പങ്കെടുത്തു. സുരേഷ് കുമാറിനെ കോടതി റിമാൻഡ് ചെയ്തു.