ഗൃഹോത്സവ് 2023: കുടുംബ സംഗമവും മനുഷ്യാവകാശ ദിനവും
Mail This Article
ഏറ്റുമാനൂർ∙ ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണവും സാങ്കേതിക പരിശീലനവും കോർത്തിണക്കിക്കൊണ്ട് വിപ്ലവകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന അർച്ചന വിമൻസ് സെന്റർ കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പുകളുടെയും അർച്ചന കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ഗൃഹോത്സവ് 2023" കുടുംബ സംഗമവും മനുഷ്യാവകാശ ദിനവും ഏറ്റുമാനൂർ അർച്ചന വിമൻസ് സെന്റർ കേന്ദ്ര ഓഫീസ് ഓഡിറ്റോറിയത്തിൽ വച്ച് ഡിസംബർ ഒമ്പതാം തീയതി രാവിലെ 10 മണി മുതൽ 4 മണി വരെ നടത്തും.
കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പിന്റെയും അമലഗിരി ബി കെ കോളജിന്റെയും നേതൃത്വത്തിൽ ഏറ്റുമാനൂർ പുന്നത്തറ കവലയിൽ നിന്നും അർച്ചന വിമൻസ് സെന്ററിലേക്ക് നടത്തപ്പെടുന്ന മനുഷ്യചങ്ങലയുടെ ഉദ്ഘാടനം ഡയറക്ടർ മിസ്. ത്രേസ്യാമ്മ മാത്യു ഒ.എം. എം. ഐ യുടെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ സിബി ചിറയിൽ നിർവഹിക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക് കോളേജ് മുൻ പ്രിൻസിപ്പലും മൈൻഡ് ട്രെയിനർ & സക്സസ് കോച്ചുമായ ഡോ. ആൻസി ജോസഫ് മുഖ്യ അതിഥിയായി പങ്കെടുക്കുകയും, തുടർന്ന് അർച്ചന കുടുംബാംഗങ്ങളുടെ ഗെയിമുകളും വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. കമല ഫാസിൻ അവാർഡ് ജേതാവ് ജയശ്രീ പി കെ. യെ അനുമോദിക്കും.