ADVERTISEMENT

ഗെസ്റ്റ് ലക്ചറർ
മേലുകാവ് ∙ സിഎംഎസ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 16ന് മുൻപ് കോർപറേറ്റ് മാനേജർ, സിഎംഎസ് സ്കൂൾസ് മേലുകാവുമറ്റം, കോട്ടയം 686652 എന്ന വിലാസത്തിൽ ലഭിക്കണം.

ഫീൽഡ് വർക്കർ: അപേക്ഷ നൽകാം
കോട്ടയം ∙ എംജി സർവകലാശാലയിൽ സെർബ് പ്രോജക്ടിലെ ഗവേഷണ പദ്ധതിയിൽ ഫീൽഡ് വർക്കറുടെ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: സോഷ്യൽ സയൻസിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം. ഫോൺ: 87147 70906.

ടീം തിരഞ്ഞെടുപ്പ്  നാളെ 
കോട്ടയം ∙ മലപ്പുറം മഞ്ചേരിയിൽ 27 മുതൽ 31 വരെ നടത്തുന്ന സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നാളെ  മാന്നാനം സെന്റ് എഫ്രേംസ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ ജൂനിയർ ചാംപ്യൻഷിപ് നടത്തും. 2005 ജനുവരി 1നു ശേഷം ജനിച്ച ആൺ/പെൺകുട്ടികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ടീമുകൾ രാവിലെ 8.30ന് മുൻപായി സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. ടീം ആയി പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓപ്പൺ സിലക്‌ഷൻ ഉണ്ടായിരിക്കും. ഫോൺ: 9447888997.

സാക്ഷ്യപത്രം
കുറവിലങ്ങാട് ∙വിധവ പെൻഷൻ ഗുണഭോക്താക്കളും, 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും പുനർ വിവാഹിത/വിവാഹിത അല്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സാക്ഷ്യപത്രം ആധാർ കാർഡിന്റെ പകർപ്പ് സഹിതം സേവന സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യുന്നതിനു 31നകം നൽകണം.
ഞീഴൂർ ∙ ഞീഴൂർ പഞ്ചായത്തിൽ നിന്നും വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്ന 60 വയസ്സ് പൂർത്തിയാകാത്ത ഗുണഭോക്താക്കൾ വിവാഹിത – പുനർ വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം, ആധാർ കാർഡിന്റെ കോപ്പി എന്നിവ 31 ന് അകം പഞ്ചായത്തിൽ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഫീൽഡ് വർക്കർ
കോട്ടയം ∙ എംജി സർവകലാശാലയിൽ സെർബ് പ്രോജക്ടിലെ ഗവേഷണ പദ്ധതിയിൽ ഫീൽഡ് വർക്കറുടെ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: സോഷ്യൽ സയൻസിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം. ഫോൺ: 87147 70906.

നാടൻപാട്ട് മത്സരം
കൂടല്ലൂർ ∙ ഏറ്റുമാനൂർ ഉപജില്ലയിലെ എൽപി വിഭാഗം കുട്ടികൾക്കായി വായ്ത്താരി മേളം എന്ന പേരിൽ നാടൻപാട്ട് മത്സരം ഇന്ന്  9 നു സെന്റ് ജോസഫ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. വിജയികൾക്ക് യഥാക്രമം 10001, 5001, 3001 രൂപ നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.

യോഗം ഇന്ന് 
കിടങ്ങൂർ ∙ പഞ്ചായത്ത് ഫിസിക്കലി ഹാൻഡി ക്യാപ്ഡ് പീപ്പിൾസ് വെൽഫെയർ അസോസിയേഷൻ യോഗം ഇന്ന്  9.30 നു ഓഫിസിൽ ചേരും.

ബാഡ്മിന്റൻ ടൂർണമെന്റ്
മാങ്ങാനം ∙ സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി യംഗ് മെൻസ് ക്ലബ് നാളെ  3.30ന് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഓൾ കേരള ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഉദ്ഘാടനം വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും.

ഗതാഗതം നിരോധിച്ചു
ചങ്ങനാശേരി ∙ നഗരസഭ വാർഡ് 22 പാഴപ്പാടത്ത് റോഡ് – ബൈറോഡ്– കക്കാട് റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലും പെരുമ്പഴക്കടവ് പൂവം റോഡിൽ പുതിയ കലുങ്ക് പണിയുന്നതിനാലും 11 മുതൽ 22 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി മുടക്കം
കുറിച്ചി ∙ ഔട്ട് പോസ്റ്റ്, ആനമുക്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ കരുണ, മൂന്നാനി, കൊച്ചിടപ്പാടി, ചീരാംകുഴി, കവീക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ താന്നിമൂട്, പാത്താമുട്ടം എൽപിഎസ്, എൻജിനീയറിങ് കോളജ്, എൻജിനീയറിങ് കോളജ് ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 1 വരെയും പുല്ലുകാട്ടുപടി, ജറുസലം മൗണ്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ സെമിനാരി, എംആർഎഫ് ട്രെയ്നിങ് സെന്റർ, കൈതമറ്റം, രാഷ്ട്ര ദീപിക, എള്ളുകാല എസ്എൻഡിപി, നവോദയ, സിങ്കോ ഗാർഡൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com