ADVERTISEMENT

മണർകാട് ∙ വീടുകയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണർകാട് കിഴക്കേതിൽ  പ്രവീൺ രാജു (31), കൂരോപ്പട ളാക്കാട്ടൂർ കല്ലുത്തറ ആരോമൽ എന്ന് വിളിക്കുന്ന ഉണ്ണിക്കുട്ടൻ (26), മണർകാട് മണ്ഡലത്തിൽ സനുമോൻ  (29), അയർക്കുന്നം അമയന്നൂർ തേവർവടക്കേതിൽ ശരത് ശശി (25), കോട്ടയം കലക്ടറേറ്റ് ഭാഗത്ത് കോഴിമല രതീഷ് എന്ന് വിളിക്കുന്ന ജിജിൻ ഫിലിപ്പ് (26) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് 6ന് പുലർച്ചെ മണർകാട് പറപ്പള്ളിക്കുന്ന് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുൻപ് ഇവരുടെ സുഹൃത്തായിരുന്ന യുവാവ് ഇപ്പോൾ ഇവരുമായി സഹകരിക്കാത്തതിനെത്തുടർന്ന് പ്രതികൾക്ക് യുവാവിനോട് വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം. 

ഉണ്ണിക്കുട്ടൻ
ഉണ്ണിക്കുട്ടൻ

തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്നു കടന്നുകളഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, മണർകാട് സ്റ്റേഷൻ എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐ കെ.ആർ.സുരേഷ്, സിപിഒമാരായ അനിൽകുമാർ, ശ്രീകുമാർ, പത്മകുമാർ, ജൂഡ് ജോസ്, സജീഷ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രവീൺ രാജുവും ജിജിൻ ഫിലിപ്പും മണർകാട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഉണ്ണിക്കുട്ടൻ പാമ്പാടി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും ശരത്ത് ശശിക്ക് കോട്ടയം ഈസ്റ്റ്, അയർക്കുന്നം, പാമ്പാടി, പാലാ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com