ADVERTISEMENT

കുറവിലങ്ങാട് ∙ദേവമാതാ കോളജ് മൈതാനത്തു 14ന് നടക്കുന്ന കടുത്തുരുത്തി നിയോജകമണ്ഡലം നവകേരള സദസ്സിൽ പതിനയ്യായിരത്തിലേറെ പേർ പങ്കെടുക്കുമെന്നു സംഘാടക സമിതി. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നും ജനങ്ങൾ എത്തും. കോളജ് മൈതാനത്തു കൂറ്റൻ പന്തലിന്റെ നിർമാണം അന്തിമഘട്ടത്തിൽ. മുഖ്യമന്ത്രിയും 21 മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം കലക്ടർ വി.വിഘ്നേശ്വരി വിലയിരുത്തി. വീട്ടുമുറ്റ സദസ്സ്, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ് സേനാംഗങ്ങൾ, വിഐപി റജിസ്ട്രേഷൻ, ഹരിത കർമസേനയുടെ പ്രവർത്തനം, കലാസാംസ്കാരിക പരിപാടികൾ, പന്തൽ,സൗണ്ട് സിസ്റ്റം, ഗതാഗത ക്രമീകരണം, വൊളന്റിയർ സേവനം എന്നിവയുടെ ക്രമീകരണം കലക്ടർ വിലയിരുത്തി. മൈതാനത്തെ പന്തലിന്റെ നിർമാണം വിലയിരുത്തി.

 കടുത്തുരുത്തി നിയോജകമണ്ഡലം നവകേരള സദസ്സ് ഒരുക്കങ്ങൾ  കലക്ടർ വി.വിഘ്നേശ്വരി വിലയിരുത്തുന്നു.
കടുത്തുരുത്തി നിയോജകമണ്ഡലം നവകേരള സദസ്സ് ഒരുക്കങ്ങൾ കലക്ടർ വി.വിഘ്നേശ്വരി വിലയിരുത്തുന്നു.

കടുത്തുരുത്തി മണ്ഡലം സംഘാടക സമിതി ചെയർമാനും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.വി. സുനിൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം.മാത്യു, ജോസ് പുത്തൻകാലാ, നിർമല ജിമ്മി, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത, സംഘാടക സമിതി കൺവീനറും തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ജി.അനീസ്, ജോയിന്റ് കൺവീനർമാരായ ജോഷി ജോസഫ്, പി.ആർ. ഷിനോദ്, സെബാസ്റ്റ്യൻ ജോസഫ്, വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായ കെ.ജയകൃഷ്ണൻ, സി.ജെ.ജോസഫ്, സദാനന്ദ ശങ്കർ എന്നിവർ പങ്കെടുത്തു.

നവകേരള സദസ്സ് 
∙പ്രധാന വേദി ദേവമാതാ കോളജ് മൈതാനം. ഈ മാസം 14ന് 11ന്
∙നവകേരള സദസ്സ് നടക്കുന്ന ദിവസം കുറവിലങ്ങാട് ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പാർക്കിങ്ങിനു ക്രമീകരണം ഏർപ്പെടുത്തും. 
∙സദസ്സിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്ത് വിളംബര റാലികൾ നടത്തി. നിയോജകമണ്ഡലം വിളംബര റാലി 11ന് കുറവിലങ്ങാട് ടൗണിൽ
∙14ന് രാവിലെ 8ന് വൈക്കം,കടുത്തുരുത്തി,പാലാ നിയോജകമണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയം പാരിഷ് ഹാളിൽ പ്രഭാതഭക്ഷണം. 200 പേർ പങ്കെടുക്കും.
∙മൈതാത്തു രാവിലെ 8 മുതൽ പരാതികൾ സ്വീകരിക്കാൻ 8 കൗണ്ടറുകൾ പ്രവർത്തിക്കും. 10.30 വരെ പൊതുജനങ്ങൾക്കു പരാതി നൽകാം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിനു ശേഷവും പരാതികൾ നൽകാം.
∙രാവിലെ 9ന് കലാസാംസ്കാരിക പരിപാടികൾ ആരംഭിക്കും. 10.30ന് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം പള്ളി പാരിഷ് ഹാളിൽ. ഇതിനിടെ ഏതാനും മന്ത്രിമാർ കോളജ് മൈതാനത്തെ വേദിയിൽ എത്തും.
∙നവകേരള സദസ്സ് 11ന് ആരംഭിക്കും. ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടി.
∙മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന പ്രത്യേക ബസ് മൈതാനത്തു പ്രവേശിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസം മുൻപ് നടത്തിയ പരീക്ഷണം വിജയം. മൈതാനത്തു കുടിവെള്ളം ഉൾപ്പെടെ ക്രമീകരിക്കും.

വാഹന സൗകര്യം
മരങ്ങാട്ടുപിള്ളി ∙കടുത്തുരുത്തി നിയോജകമണ്ഡലം നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന് വിവിധ കർമ പദ്ധതികളുമായി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് സംഘാടക സമിതി. പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും നവകേരള സദസ്സ് നടക്കുന്ന14ന് കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്ത് എത്താൻ വാഹന സൗകര്യം ഏർപ്പെടുത്തി.11ന് 4ന് കുര്യനാട്ടിൽ നിന്നും പഞ്ചായത്തിന്റെ 14 വാർഡുകളിലൂടെ സഞ്ചരിക്കുന്ന ടൂവീലർ റാലി നടത്തും. പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം സംഘാടക സമിതി കൺവീനർ പി.വി സുനിൽ ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com