ഇവിടെ തല ഉയർത്തിയല്ല, തല താഴ്ത്തി നടക്കണം; ഇല്ലെങ്കിൽ..
Mail This Article
×
ചങ്ങനാശേരി ∙ നല്ല നടപ്പിനായി അധികൃതർ കണ്ണു തുറക്കണം. നഗരത്തിലെ തകർന്നു കിടക്കുന്ന നടപ്പാതകളിലൂടെ നടന്നു പോകണമെങ്കിൽ കാൽനടയാത്രക്കാർ സർക്കസ് പഠിക്കണം. ഏത് സമയവും തകർന്നുകിടക്കുന്ന ഇന്റർലോക്ക് കട്ടകൾക്കിടയിൽ നിങ്ങളുടെ കാലുകുടുങ്ങാം അല്ലെങ്കിൽ നടപ്പാതയിൽ വാ പിളർന്നിരിക്കുന്ന കുഴിയിൽ വീഴാം. അതുമല്ലെങ്കിൽ നടപ്പാതയിലേക്ക് വീണുകിടക്കുന്ന കേബിളിൽ ഉടക്കി നിലത്തുവീഴാം. ഇത് ഒഴിവാക്കാമെന്ന് കരുതി റോഡിലൂടെ നടന്നാലോ.. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾ നിങ്ങളെ തട്ടിയിട്ടേക്കാം. സെൻട്രൽ ജംക്‌ഷൻ, പെരുന്ന ജംക്‌ഷൻ തുടങ്ങിയ നടപ്പാതകളിലെ കാഴ്ചകളാണിത്. തലയുയർത്തി നടക്കാതെ തല താഴ്ത്തി നടന്നാൽ അപകടത്തിൽപെടാതെ രക്ഷപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.